മലപ്പുറം: മാറഞ്ചേരിയില്‍ നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.
മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കം, പനി, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായാണ് നൂറോളം പേര് ചികിത്സ തേടിയത്. ഇവര്‍ ബുധനാഴ്ച നടന്ന വിവാഹത്തില്‍ പങ്കെടുത്തവരാണ്. എല്ലാവരെയും എടപ്പാള്‍, പൊന്നാനി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. കൂടുതല്‍ പേര് ഇപ്പോഴും ചികിത്സ തേടി എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അഞ്ഞൂറോളം പേര് വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ ചികിത്സയില്‍ തുടരുന്ന ആരുടെയും നില ഗുരുതരമല്ല. വരന്റെയും വധുവിന്റെയും വീട്ടിലേക്കെത്തിയവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
Comments