വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 09:14 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ. തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രതിസന്ധിയാകുന്നത്. മൺസൂൺ ആയതോടെ ഉയർന്ന തിരമാല കാരണം കടലിലെ ഡ്രജജിംഗ് ഉൾപ്പെടെയുള്ള ജോലികൾ കരാർ കമ്പനി നിർത്തിവെച്ചു. രണ്ട് മാസത്തേയ്‌ക്കാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുന്നത്.

നിലവിൽ ഒരു മദർഷിപ്പിന് മാത്രമാണ് കപ്പൽ അടുപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ 15-നാണ് ഡ്രജ്ജിഗ് ഉൾപ്പെടെയുള്ള ജോലികൾ താൽക്കാലികമായി കരാർ കമ്പനി നിർത്തിവെച്ചത്. മൺസൂൺ കാലമായതോടെ ഉയർന്ന തിരമാല നിർമ്മാണ പ്രവർത്തങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ആഴം കൂടിയ പ്രദേശമായതിനാൽ സാധാരണ നിലയിൽ നിന്നും ഉയർന്ന തിരമാല പ്രതിസന്ധിയ്‌ക്ക് കാരണമാകുന്നു.

സെപ്തംബറിൽ തുറമഖത്തേയ്‌ക്ക് ആദ്യ കപ്പൽ വരും എന്നാണ് സർക്കാർ പ്രഖ്യാപനം. അതുകൊണ്ടു തന്നെ നിലവിൽ ഒരു കപ്പൽ ചാലിന്റെ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. പ്രതികൂല കാലാവസ്ഥ ഈ പ്രവർത്തനങ്ങളെ കൂടി ബാധിച്ചേയ്‌ക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. അതേസമയം നിർമ്മാണം പൂർത്തിയാക്കുന്നതിനായി ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൂടി എത്തിക്കേണ്ടതുണ്ട്. ഈ ഉപകരണങ്ങൾ ഓഗസ്റ്റിൽ ചൈനയിൽ നിന്നും എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

പാറകൾ അടുക്കി പുലിമുട്ടുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വരും. പുലിമുട്ട് നിർമ്മാണത്തിനുള്ള സർക്കാർ വിഹിതമായ 75 കോടി രൂപ കഴിഞ്ഞ ദിവസങ്ങളിൽ കരാർ കമ്പനിയ്‌ക്ക് കൈമാറിയിരുന്നു. സർക്കാർ 347 കോടി രൂപയിൽ ഇനി 22 കോടി രൂപയാണ് കരാർ കമ്പനിയ്‌ക്ക് നൽകേണ്ടത്.

Tags: ThiruvananthapuramworkVIZHINJAM PORT
ShareTweetSendShare

More News from this section

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies