പാർട്ടി പ്രവർത്തകർ കണ്ടു ശീലിച്ച വേഷത്തിൽ നിന്നും വ്യത്യസ്തനായി പ്രത്യക്ഷപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷയുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയതായിരുന്നു എം.വി ഗോവിന്ദൻ. സാധാരണ ധരിക്കാറുള്ള വെള്ള ഷർട്ടും മുണ്ടും മാറ്റി ഷർട്ടും പാന്റ്സും ഷൂവും ധരിച്ചാണ് ലണ്ടനിലെ ഗ്വാറ്റിക് വിമാനത്താവളത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി വന്നിറങ്ങിയത്. എം.വി ഗോവിന്ദന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
എം.വി ഗോവിന്ദന് തന്നെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. യുകെയിലെ സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍, സിനിമാ സംവിധായകൻ ആഷിക് അബു എന്നിവരാണ് എം.വി ഗോവിന്ദനെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്. സാധാരണ വേഷത്തില്‍ നിന്ന് വ്യത്യസ്തനായി ഷര്‍ട്ട് ടക്ക് ഇൻ ചെയ്താണ് ഗോവിന്ദന് വിമാനത്താവളത്തിൽ എത്തിയത്.
Comments