ന്യൂഡൽഹി: പ്ലേ ഓഫ് നേടി ചെന്നൈ സൂപ്പർ കിംഗ്സ്. ഡൽഹി ക്യാപിറ്റൽസിനെ 77 റൺസിനായിരുന്നു ധോണിപ്പട തകർത്തത്. ആദ്യം ബാറ്റിംഗിനെത്തിയ ചെന്നൈ ഉയർത്തിയ 224 കൂറ്റൻ റൺസിനെ തകർക്കാൻ മറുപടി ബാറ്റിംഗിനെത്തിയ ഡൽഹിയ്‌ക്ക് കഴിഞ്ഞില്ല. 146 റൺസ് മാത്രമാണ് ഡൽഹിക്ക് നേടാൻ കഴിഞ്ഞത്.
ഇന്നത്തെ മത്സരം വിജയിച്ചാലും ചെന്നൈയ്‌ക്ക് പ്ലേ ഓഫ് ലക്ഷ്യം വിദൂരമായിരുന്നു. ഡൽഹിക്ക് വേണ്ടി ക്യാപ്ടൻ ഡേവിഡ് വാർണർ മാത്രമാണ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. 86 റൺസായിരുന്നു വാർണർ നേടിയത്. പിന്നാലെ വന്നവർ ആർക്കും തന്നെ രണ്ടക്കം പോലും തികയ്‌ക്കാൻ കഴിഞ്ഞില്ലായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിലാണ് 224 റൺസ് നേടിയത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോൺ കോൺവെയുടെയും പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ചെന്നൈയുടെ ഓപ്പണിംഗ് ഇരുവരും ചേർന്ന് 141 റൺസ് നേടി. 52 പന്തിൽ നിന്ന് 87 റൺസെടുത്ത കോൺവെയാണ് ടോപ് സ്‌കോറർ. നിലവിൽ രണ്ട് ടീമുകളാണ് പ്ലേ ഓഫിൽ സ്ഥാനം പിടിച്ചത്. ആദ്യം ഇടം നേടിയത് ഗുജറാത്ത് ടൈറ്റൻസ് ആയിരുന്നു
Comments