കേരള ജനതയുടെ നടനവിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമലോകം. എണ്ണമറ്റ കഥാപാത്രങ്ങൾ, പകർന്നാടിയ വേഷങ്ങൾ ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര സവിശേഷതകൾകൊണ്ട് നാലരപ്പതിറ്റാണ്ടിലേറെയായി അദ്ദേഹം വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജയവും തോൽവിയും വെല്ലുവിളികളും പരിഹാസങ്ങളുമെല്ലാം അതിജീവിച്ചാണ് മോഹൻലാൽ എന്ന താര പ്രഭ തലയെടുപ്പോടെ ഇന്നും സിനിമയിൽ തിളങ്ങി നിൽക്കുന്നത്.
ഇപ്പോഴിതാ പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യരും.
‘പിറന്നാൾ ആശംസകൾ ലാലേട്ടാ… ഞങ്ങൾക്ക്് ജീവിതത്തിൽ എങ്ങനെ സ്‌നേഹിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി. ഇന്നോളം തന്നതിന്, ഇന്നീ മലയാളം കൈകൂപ്പുന്നു’ എന്നാണ് മഞ്ജു വാര്യർ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് മഞ്ജു ആശംസകൾ നേർന്ന് കൊണ്ട് പങ്കുവെച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ട് നിൽക്കുന്ന മഞ്ജുവിന്റെ മുഖത്തേയ്‌ക്ക് പുഞ്ചിരിയോടുകൂടി നോക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
മോഹൻലാൽ എന്ന പേര് പോലെ മലയാളികൾ ആഘോമാക്കി മാറ്റിയ പേര് വെള്ളിത്തിരയിൽ വിരളമായിരിക്കും. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായെത്തിയ താരം പിന്നീട് ജനമനസുകളിൽ നായകനായി കുടിയിരിക്കുകയായിരുന്നു. ഇന്ന് മോഹൻലാൽ എന്നത് വെറുമൊരു പേരോ നടനോ മാത്രമല്ല. വെള്ളിത്തിരയിൽ അരങ്ങു തീർത്ത അസാമാന്യ പ്രതിഭ എന്ന് തന്നെ അടിവരിയിട്ട് പറയാൻ സാധിക്കും. മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയമുള്ളവയാണ്. ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടോ എന്ന ആറാം തമ്പുരാനിലെ ഡയലോഗ് ഒരിക്കലെങ്കിലും പറയാത്തവർ വിരളമായിരിക്കും. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ അന്ന് തോന്നിയ അതോ പേടിയും നെഞ്ചിടിപ്പും ഇന്നും തോന്നാറുണ്ടെന്ന് മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
മഞ്ജുവും മോഹൻലാലും ഒന്നിച്ചപ്പോഴെല്ലാം നിരവിധി ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമയിൽ പിറവിയെടുത്തത്. മഞ്ജുവിന്റെ രണ്ടാം വരവിലും ഇരുവരും ഒന്നിച്ച് നിരവിധി ചിത്രങ്ങളാണ് അഭിനയിച്ചത്.
Comments