കൊൽക്കത്ത: ഐആർടിസിയുടെ ആദ്യ ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിൻ ‘ജ്യോതിർലിംഗ യാത്ര’ ആരംഭിച്ചു. കൊൽക്കത്ത റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഓംകാരേശ്വർ, മഹാകാലേശ്വർ, സോമനാഥ്, നാഗേശ്വർ, ത്രയംബകേശ്വർ എന്നീ അഞ്ച് ജ്യോതിർലിംഗങ്ങൾക്കൊപ്പം സ്റ്റാച്യു ഓഫ് യൂണിറ്റി, ഷിർദി സായി ബാബ, ഷാനി ഷിംഗ്‌നാപൂർ എന്നിവിടങ്ങളിലും ട്രെയിൻ സഞ്ചരിക്കും. 11 രാത്രിയും 12 പകലും ഉൾക്കൊള്ളുന്നതാണ് യാത്ര.
ഹൈന്ദവ വിശ്വാസമനുസരിച്ച് ശിവശക്തിയുടെ കേന്ദ്രവും സ്രോതസ്സുമാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങളെന്നാണ് വിശ്വാസം. അഞ്ച് ജ്യോതിർലിംഗ ക്ഷേത്ര യാത്രയാണ് ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ വഴി നൽകുന്നത്. പൂനെയ്‌ക്ക് സമീപമുള്ള ഭീമശങ്കർ ക്ഷേത്രം, നാസിക്കിൽ സ്ഥിതി ചെയ്യുന്ന ത്രയംബകേശ്വർ ക്ഷേത്രം, ദ്വാരകയിലെ ഗൃഷ്ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രവും ദ്വാരകാദിഷ് ക്ഷേത്രവും വെരാവലിലെ സോംനാഥ ജ്യോതിർലിംഗ ക്ഷേത്രം, ഔറംഗാബാദിലെ ഗൃഷ്ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രവും എല്ലോറ ഗുഹകളും എന്നീ അഞ്ച് സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുക.
യാത്രക്കാരുടെ സുരക്ഷയ്‌ക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനിക സിസിടിവി ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. ‘ദേഖോ അപ്‌നാ ദേശ്’ പ്രോഗ്രാമിന് കീഴിലാണ് രാജ്യത്ത് ഭാരത് ഗൗരവ് ട്രെയിനുകൾ അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ചരിത്ര പ്രധാന്യവും വിളിച്ചോതുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് ഈ ടൂർ പാക്കേജ്.















