കൊൽക്കത്ത : ‘ദി കേരള സ്റ്റോറി’ പ്രദർശനം നിരോധിച്ച ഉത്തരവ് വന്നതിനു പിന്നാലെ ബംഗാളിൽ കേരള സ്റ്റോറി പ്രദർശനം ആരംഭിച്ചു . പല ഹാളുകളിലും ‘അടുത്ത രണ്ടാഴ്ചത്തേക്കുള്ള സ്ലോട്ടുകൾ നിറഞ്ഞു’ എന്നാണ് പശ്ചിമ ബംഗാളിലെ തിയറ്റർ, മൾട്ടിപ്ലക്സ് ഉടമകൾ പറയുന്നത്.
ബംഗാളിലെ മിക്ക ഹാളുകളും ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചപ്പോൾ, നോർത്ത് 24 പർഗാനാസിലെ ബൊങ്കോണിലെ ശ്രീമ തിയേറ്ററാണ് ഭീഷണികളെ അവഗണിച്ച് ആദ്യം ചിത്രം പ്രദർശിപ്പിച്ച് തുടങ്ങിയത് . റിപ്പോർട്ടുകൾ പ്രകാരം, ഷോകൾ ഏകദേശം ഹൗസ്ഫുൾ ആണ് . പ്രേക്ഷകരിൽ നിന്ന് വലിയ പ്രതികരണമാണുള്ളത് .
‘ദി കേരള സ്റ്റോറി’ സംഗീത സംവിധായകൻ ബിഷാഖ് ജ്യോതി ബൊങ്കോവോൺ സ്വദേശിയാണ്, വിവാദങ്ങളും ഭീഷണി കോളുകളും അവഗണിച്ച് ‘ദി കേരള സ്റ്റോറി’ കാണിക്കുന്നു എന്നറിയുന്നതിൽ അദ്ദേഹം വളരെ ആവേശത്തിലാണ്. ‘ ബംഗാളിലെ ഭൂരിഭാഗം ഹാളുകളും ഇപ്പോഴും ‘ദി കേരള സ്റ്റോറി’ക്ക് ഇടം നൽകാൻ വിമുഖത കാണിക്കുമ്പോൾ എന്റെ നഗരത്തിലെ ഒരു സിനിമാ ഹാൾ ഞങ്ങളുടെ സിനിമ പ്രദർശിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിതരണക്കാരെയും ഹാൾ ഉടമകളെയും വിളിച്ച് ചിത്രം പ്രദർശിപ്പിക്കരുതെന്ന് പറയുന്നതായി കേട്ടിട്ടുണ്ട്. ശ്രീമ മാത്രമല്ല, മറ്റു ചില തീയേറ്ററുകളിലും, പ്രത്യേകിച്ച് സിംഗിൾ സ്ക്രീൻ തിയേറ്ററുകളിലും ചിത്രം പ്രദർശനം ആരംഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. താമസിയാതെ ഇത് പശ്ചിമ ബംഗാളിലെ നിരവധി ഹാളുകളിൽ പ്രദർശിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ബിഷാഖ് ജ്യോതി പറഞ്ഞു ..
Comments