എറണാകുളം എത്ര കൊക്കുകളെ കണ്ടതാ; വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തിരിച്ചു കൊടുത്തേക്ക്; ഇസ്ലാമിസ്റ്റുകളുടെ പുതിയ പ്രചാണത്തിന് മറുപടിയുമായി ഹരീഷ് പേരടി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എറണാകുളം എത്ര കൊക്കുകളെ കണ്ടതാ; വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തിരിച്ചു കൊടുത്തേക്ക്; ഇസ്ലാമിസ്റ്റുകളുടെ പുതിയ പ്രചാണത്തിന് മറുപടിയുമായി ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 07:23 am IST
Facebook
Twitter
WhatsAppTelegram

മുസ്ലിം ആണെങ്കിൽ എറണാകുളത്ത് വീട് വാടകയ്‌ക്ക് ലഭിക്കില്ല എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്നത്. മുസ്ലിം ആണെങ്കിൽ മറ്റ് മതസ്ഥർ വീട് നിരസിക്കുന്നു എന്ന തരത്തിലുള്ള എഴുത്തുകൾ ഒരു വിഭാ​ഗം ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. മറ്റ് മതസ്ഥരിൽ നിന്നും ഇസ്ലാം മത വിശ്വാസികൾ വിവേചനം നേരിടുന്നു എന്ന് വരുത്തി തീർത്ത് വിശ്വാസികളെയെല്ലാം തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരം എഴുത്തുകൾക്ക് ഇടത് സൈബർ ഇടങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇസ്ലാമിസ്റ്റുകളുടെ പുതിയ പ്രചാണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

’18 വർഷമായി ഞാൻ ജീവിക്കുന്ന നഗരമാണ് എറണാകുളം. കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം. കാരണം ഇവിടെ 60% ത്തിലധികം പല നാട്ടിൽ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്. ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഞാൻ ഉറക്കെ പറയും. കേരളത്തിൽ ഉടനീളം എല്ലാ മതക്കാർക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ട്. ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയത്’.

‘കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർ​ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്. മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കിൽ, നിങ്ങൾ ഇത്രയും ചെയ്യതാൽ മതി. എറണാകുളം മാർക്കറ്റിൽ നിന്നോ, സിപിഎമ്മിന്റെയോ, കോൺഗ്രസ് പാർട്ടിയുടെയോ, ബിജെപിയുടെയോ ജില്ലാ കമ്മറ്റി ഓഫിസിന് മുന്നിൽ നിന്ന് നിങ്ങളുടെ പ്രശ്നം ഉറക്കെ വിളിച്ചു പറയുക. നിങ്ങൾക്ക് വീടും ജീവിതവും കിട്ടിയിരിക്കും. അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ. ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകർക്കല്ലേ. എറണാകുളം എത്ര കൊക്കുകളെ കണ്ടതാ’- എന്ന് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: islamEranakulamhareesh peradi
Share
Tweet
SendShare

More News from this section

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

Latest News

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies