കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം: യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോളേജിലെ രേഖകൾ പിടിച്ചെടുത്ത് പോലീസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം: യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോളേജിലെ രേഖകൾ പിടിച്ചെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 09:18 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കോളേജിൽ നിന്നും ഫയലുകൾ പിടിച്ചെടുത്ത് പോലീസ്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഫയലുകളാണ് കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട എസ്‌ഐ വി.എസ്.ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിൽ പരിശോധന നടത്തിയത്. സംഭവത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.പി.നിഷാദിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ആവശ്യപ്പെട്ട രേഖകൾ 3 ദിവസത്തിനകം നൽകാൻ കോളേജ് അധികൃതർക്ക് വീണ്ടും നോട്ടീസ് നൽകി.

അന്വേഷണത്തിനിടയിൽ പോലീസ് ആവശ്യപ്പെട്ട ചില രേഖകൾ കോളജിൽ നിന്നും ലഭിച്ചിരുന്നില്ല. തുടർന്ന് യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ശേഷിക്കുന്ന എല്ലാ രേഖകളും ഹാജരാക്കാൻ പ്രിൻസിപ്പാളിന് പോലീസ് കത്തു നൽകുകയായിരുന്നു. എന്നാൽ പോലീസ് ആവശ്യപ്പെട്ട ചില രേഖകൾ ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിന്റെ കൈവശമാണെന്നാണ് വിവരം. ഇയാൾ നിലവിൽ സസ്‌പെൻഷനിലാണ്. യൂണിയൻ തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസറായി പ്രവർത്തിച്ച അദ്ധ്യാപകൻ കോളേജിൽ ഇല്ലാതിരുന്നതിനാൽ മൊഴിയെടുക്കാനും പോലീസിന് കഴിഞ്ഞിട്ടില്ല.

അതേസമയം ആൾമാറാട്ടം നടത്തിയ മുൻ എസ്എഫ്‌ഐ നേതാവ് എ.വിശാഖിന്റെ വയസ്സ് സംബന്ധിച്ച് എഫ്‌ഐആറിൽ വന്ന പിശക് തിരുത്താൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു. വിശാഖ് എസ്എസ്എൽസി വിജയിച്ച പ്ലാവൂർ ഗവ.ഹൈസ്‌കൂളിലെ രേഖ പ്രകാരം 1998 സെപ്റ്റംബർ 25 ആണ് വിശാഖിന്റെ ജനന തീയതി. ഇക്കാര്യം പോലീസിനും ബോധ്യമായിട്ടുണ്ട്. രണ്ട് ദിവസം മുൻപ് സർവ്വകലാശാലാ ആസ്ഥാനത്തെത്തി രജിസ്ട്രാറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

നേരത്തെ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിനെയും എസ്എഫ്ഐ നേതാവായ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ.വിശാഖിനെയും കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പാളിന്റെ ചുമതലയിൽ നിന്ന് ഡോ.ഷൈജുവിനെ നീക്കണമെന്ന കേരള യൂണിവേഴ്സിറ്റിയുടെ രേഖാമൂലമുള്ള നിർദ്ദേശം കോളേജ് മാനേജ്മെന്റിന് ലഭിച്ചതോടെയാണ് നടപടിയെടുത്തത്. ഷൈജുവിന് പകരം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമിതനായ കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ ഡോ.എൻ.കെ.നിഷാദാണ് വിശാഖിനെ സസ്പെൻഡ് ചെയ്തത്.

Tags: ElectionKattakkada Christian College
Share
Tweet
SendShare

More News from this section

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies