കൊൽക്കത്ത : ബംഗാളിൽ ദി കേരള സ്റ്റോറിയുടെ പ്രദർശനം തുടങ്ങി. കൊൽക്കത്തയിലെ ബോംഗാവിലെ ശ്രീമ സിനിമ തീയേറ്ററിലാണ് സിനിമയുടെ ആദ്യ പ്രദർശനം നടത്തിയത്. ചിത്രത്തിന് പശ്ചിമബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചത്.
ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച ആദ്യ ദിവസം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാനത്ത് ദി കേരള സ്റ്റോറിയുടെ പ്രദർശനം വിലക്ക് സുപ്രീം കോടതി തള്ളി ദിവസങ്ങൾക്കകമാണ് സിനിമ തീയേറ്ററിൽ പ്രദർശിപ്പിച്ചത്. ദി കേരള സ്റ്റോറിക്ക് ബംഗാളിലെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഈസ്റ്റേൺ ഇന്ത്യ മോഷൻ പിക്ചർ അസോസിയേഷൻ (ഇഐഎംപിഎ) ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, ചിത്രം സംസ്ഥാനത്ത് കൂടുതൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനം നിലനിർത്താൻ സിനിമ നിരോധിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപനം നടത്തിയിരുന്നു. സിനിമ പ്രദർശിപ്പിച്ചാൽ വർഗീയ കലാപങ്ങൾ ഉണ്ടാകുമെന്ന് ഭയക്കുന്നതായി സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നു. കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സിനിമയാണെന്നാണ് മമത ബാനർജി ‘ദി കേരള സ്റ്റോറി’യെ വിശേഷിപ്പിച്ചത്. മെയ് അഞ്ചിനാണ് തിയേറ്ററുകളിൽ ‘ദി കേരള സ്റ്റോറി’ റിലീസ് ചെയ്തത്.
Comments