ഇത് വെറും ഒരു കെട്ടിടമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകം; ഇന്ത്യയുടെ ഉദയത്തിന് പുതിയ പാർലമെന്റ് സാക്ഷ്യം വഹിക്കും; കൊളോണിയൽ ചിന്താഗതിയെ ഇന്ത്യ ഉപേക്ഷിക്കുന്നു: നരേന്ദ്രമോദി
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് വെറും ഒരു കെട്ടിടമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകം; ഇന്ത്യയുടെ ഉദയത്തിന് പുതിയ പാർലമെന്റ് സാക്ഷ്യം വഹിക്കും; കൊളോണിയൽ ചിന്താഗതിയെ ഇന്ത്യ ഉപേക്ഷിക്കുന്നു: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമാണ് പാർലമെന്റിൽ സ്ഥാപിച്ചിട്ടുള്ള ചെങ്കോൽ. നീണ്ടു നിന്ന വിദേശ ഭരണം ഭാരതിയരിൽ നിന്നും അഭിമാനം അപഹരിച്ചിരുന്നുവെന്നും, എന്നാൽ ഇന്ന് ആ കൊളോണിയൽ ചിന്താഗതിയെ ഭാരതം ഉപേക്ഷിച്ചുവെന്നും പുതിയ പാർലമെന്റിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ജനങ്ങൾ ഒരുമിച്ച് നിന്നുകൊണ്ട് ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റണമെന്നും അദ്ദേ​ഹം അഭ്യർ‍ത്ഥിച്ചു.

ഓരോ രാജ്യത്തിന്റെയും വികസനത്തിൽ ചരിത്രപരമായി മാറുന്ന നിമിഷങ്ങളുണ്ട്. അതിലൊന്നാണ് ഇന്നത്തെ ദിവസം. ഭാരതം സ്വാതന്ത്ര്യത്തിന്റെ അമൃത കാലം ആഘോഷിക്കുമ്പോൾ, രാജ്യത്തെ ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ പുതിയ ഒരു പാർലമെന്റ് ലഭിച്ചിരിക്കുന്നു. പുതിയ പാർലമെന്റ് വെറും ഒരു കെട്ടിടം മാത്രമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെക്കുറിച്ചുള്ള സന്ദേശമാണ് ഇതിലൂടെ ലോകത്തിന് മുന്നിൽ നൽകുന്നത്. സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിന് പുതിയ പാർലമെന്റ് സാക്ഷ്യം വഹിക്കും. പുതിയ പാർലമെന്റ് സമുച്ചയം ‘വികസിത ഇന്ത്യ’ എന്ന നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കും.

ഇന്ന് പാർലമെന്റിൽ വിശുദ്ധ ‘ചെങ്കോൽ’ സ്ഥാപിച്ചു. ചോള രാജവംശത്തിൽ, ‘ചെങ്കോൽ’ നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായിരുന്നു ചെങ്കോൽ. ഞങ്ങൾ അതിന് അർഹമായ ബഹുമാനം നൽകി. വിശുദ്ധമായ ചെങ്കോലിന്റെ പ്രൗഢി വീണ്ടെടുക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. ഈ സഭയിൽ നടപടികൾ ആരംഭിക്കുമ്പോഴെല്ലാം ചെങ്കോൽ നമുക്ക് പ്രചോദനമേകും. ജനാധിപത്യമാണ് നമ്മുടെ പ്രചോദനം, ഭരണഘടനയാണ് നമ്മുടെ പ്രമേയം. ഈ പ്രചോദനവും, ഈ പ്രമേയവും ഉൾക്കൊള്ളുന്നതാണ് നമ്മുടെ പാർലമെന്റ്.

ഇന്ത്യ ഒരു ജനാധിപത്യ രാഷ്‌ട്രം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ ലോകവും മുന്നോട്ട് നീങ്ങും. ഈ പുതിയ പാർലമെന്റ് ഇന്ത്യയുടെ വികസനത്തിലേയ്‌ക്ക് നയിക്കും. ഇന്ത്യ ലോകത്തെ വികസനത്തിലേയ്‌ക്ക് നയിക്കും. ഇന്ത്യ വികസിക്കുമ്പോൾ ലോകം പുരോഗമിക്കും. അടിമത്തത്തിൽ ഭാരതത്തിന് പലതും നഷ്ടമായി. ഇന്ന് ഭാരതം പുതിയ ഒരു യാത്രയിലാണ്. നിരവധി വെല്ലുവിളികളെ തരണം ചെയ്തുകൊണ്ടുള്ള യാത്രയാണിത്. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് നാം കാലെടുത്തു വച്ചു. നീണ്ടു നിന്ന വിദേശ ഭരണം നമ്മുടെ അഭിമാനം അപഹരിച്ചിരുന്നു. എന്നാൽ, ഇന്ന് ആ കൊളോണിയൽ ചിന്താഗതിയെ ഇന്ത്യ ഉപേക്ഷിച്ചിക്കുകയാണ്.

25 വർഷത്തെ അമൃത് കാലം നമുക്കുണ്ട്. ഈ 25 വർഷത്തിനുള്ളിൽ നമ്മൾ ഒരുമിച്ച് ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റണം. പഞ്ചായത്ത് ഭവൻ മുതൽ സൻസദ് ഭവൻ വരെ നാടിന്റെയും ജനങ്ങളുടെയും വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കണം. പുതിയ പാർലമെന്റ് നിർമ്മിച്ചതിൽ മാത്രമല്ല, കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്ത് 4 കോടി പാവപ്പെട്ട ആളുകൾക്ക് വീടും 11 കോടി ടോയ്‌ലറ്റുകളും നിർമ്മിച്ചതിനെക്കുറിച്ചോർത്തും എനിക്ക് സംതൃപ്തിയുണ്ട്. പുതിയ പാർലമെന്റിൽ പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളെക്കുറിച്ച് മാത്രമല്ല, രാജ്യത്തെ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് 4 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു എന്നതോർത്തും എനിക്ക് അഭിമാനമുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiNew Parliament Building Inauguration
Share
Tweet
SendShare

More News from this section

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies