ചൊറിയണം കഴിച്ചാൽ ​ഗുണങ്ങൾ പലത്; അറിയാം ഔഷധ ​ഗുണങ്ങളെ കുറിച്ച്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൊറിയണം കഴിച്ചാൽ ​ഗുണങ്ങൾ പലത്; അറിയാം ഔഷധ ​ഗുണങ്ങളെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 09:13 pm IST
FacebookTwitterWhatsAppTelegram

​ഗ്രാമപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഒരു ചെടിയാണ് ചൊറിയണം. ഇതിനെ കൊടിത്തൂവ എന്നും കടിയന്‍ തുമ്പയെന്നുമെല്ലാം അറിയപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ ദേഹത്ത് സ്പര്‍ശിച്ചാല്‍ അസ്വസ്ഥതയുണ്ടാകുമെങ്കിലും ആരോഗ്യപരമായ ഗുണങ്ങളെടുത്താല്‍ ഇവ മുന്നിലാണ് നിൽക്കുന്നത്.

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ടോക്‌സിനുകളാണ് പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തി വയ്‌ക്കുന്നത്. എന്നാൽ, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ ചൊറിയണം സഹായിക്കും. ചൊറിയണത്തിന്റെ ഔഷധ ​ഗുണം ലിവര്‍, കിഡ്‌നി എന്നിവയെല്ലാം ശുദ്ധീകരിക്കാൻ സഹായിക്കും. രക്തശുദ്ധി വരുത്തുന്നതിനാല്‍തന്നെ രക്തദൂഷ്യം വഴിയുള്ള ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്.

ചൊറിയിണത്തിന്റെ ഇലകളിൽ കാല്‍സ്യം സമ്പുഷ്ടമാണ്. സന്ധി വേദനകള്‍ക്കും എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ചൊറിയണം നല്ല പരിഹാരം തന്നെയാണ്. എല്ലിന്റെ ആരോഗ്യത്തിന് ഇതേറെ മികച്ചതാണ്. അയേണ്‍ സമ്പുഷ്ടമായ ചൊറിയണം വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. രക്ത വര്‍ദ്ധനവിന് സഹായിക്കുന്ന ഔഷധം കൂടിയാണിത്.

നിരവധിപേരെ അലട്ടുന്ന കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണ് ചൊറിയണം. പാന്‍ക്രിയാസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാനും ഈ സസ്യം സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ ഔഷധ ​ഗുണമുള്ള സസ്യം. രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇത് സഹായകമാകും.

സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണ് ചൊറിയണം. ആര്‍ത്ത വേദനകള്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുമെല്ലാം പരിഹാരം ഉണ്ടാകാറുണ്ട്. കൂടാതെ, തടി കുറയ്‌ക്കാനും ഇത് സഹായിക്കും. ചൊറിയണം ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളുകയും വയറിന്റെ അസ്വസ്ഥതകള്‍ പരിഹരിക്കുകയും ചെയ്യും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിലെ നീര്‍ക്കെട്ട് തടയാനും ഇത് നല്ലൊരു ഔഷധമാണ്.

കിഡ്‌നിയുടെ ആരോഗ്യത്തിനും ചൊറിയണം മികച്ചതാണ്. യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍ കല്ല് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം
ഏറ്റവും നല്ല മരുന്നാണിത്. ഏറ്റവും എളുപ്പത്തില്‍ ഇതു കൊണ്ടു വെള്ളം തിളപ്പിച്ചു കുടിയ്‌ക്കാം. ഇതു വെള്ളത്തിലിട്ടു തിളപ്പിച്ച് ഇളം ചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്തു കഴിയ്‌ക്കാം.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies