വൈശാലി ; ബാഗേശ്വര്‍ ധാമിലെ മഹന്ത് പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായ മുസ്ലീം പെൺകുട്ടി സനാതന ധർമ്മം സ്വീകരിച്ചു .മുസാഫർനഗർ സ്വദേശി റുഖ്സാനയാണ് സനാതന ധർമ്മം സ്വീകരിച്ച് രുക്മണിയായി മാറിയത് .
ധീരേന്ദ്ര ശാസ്ത്രിയുടെ പ്രഭാഷണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചതെന്ന് രുക്മിണി പറയുന്നു . സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദുമതത്തിലേക്ക് വന്നത്. സനാതനത്തെ സ്വീകരിക്കുന്നതിന് മുമ്പ്, വിശുദ്ധ ഗണ്ഡക് നദിയിൽ കുളിച്ച് റുഖ്സാനയെ ശുദ്ധീകരിച്ചു.
വൈശാലി നിവാസിയായ റോഷൻ കുൻവാർ എന്ന ഹിന്ദു യുവാവുമായി കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നു രുക്മിണി . 2018ൽ ജയ്പൂരിലെ എസ്ആർപിഎസ് കോളേജിൽ ഒരുമിച്ച് പഠിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ 4 വർഷമായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചെങ്കിലും റുഖ്സാനയുടെ വീട്ടുകാർ ഈ വിവാഹത്തിന് എതിരായിരുന്നു.
വിവാഹം കഴിച്ചാൽ ഹിന്ദുമതത്തിലേക്ക് മാറുമെന്നും റുഖ്സാന ഉറച്ചുനിന്നു. അതേസമയം, ബാഗേശ്വർ ധാമിലെ മഹന്ത് പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയുടെ പ്രഭാഷണങ്ങളിൽ റുഖ്സാന പതിവായി പങ്കെടുക്കുകയും ഒടുവിൽ സനാതന ധർമ്മത്തിലേയ്ക്ക് വരികയുമായിരുന്നു. ഞായറാഴ്ച, രുക്മണിയും റോഷനും ഹിന്ദു ആചാരപ്രകാരം വൈശാലിയിലെ ലാൽഗഞ്ചിലെ റെപുരയിലുള്ള അർധനാരേശ്വർ മഹാദേവ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.
Comments