ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷണത്തിനും, ഉന്നതിക്കും വേണ്ടി ജന്മം ഉഴിഞ്ഞുവെച്ച ധീര മാതാവ്; മെയ് 31, അഹല്യഭായി ഹോൾക്കർ ജന്മവാർഷികം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷണത്തിനും, ഉന്നതിക്കും വേണ്ടി ജന്മം ഉഴിഞ്ഞുവെച്ച ധീര മാതാവ്; മെയ് 31, അഹല്യഭായി ഹോൾക്കർ ജന്മവാർഷികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

ഭാരതചരിത്രത്തിൽ സുവർണ്ണലിപിയാൽ അടയാളപ്പെടുത്തുകയും വരും തലമുറകൾക്ക് മാതൃകയാവുകയും ചെയ്ത നിരവധി വനിതാ രത്‌നങ്ങളിൽ ഒരാളാണ് ധീര മാതാവായിരുന്ന അഹല്യഭായ് ഹോൾക്കർ. 1725 മെയ് 31 ന് മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണ് അഹല്യാഭായി ജനിച്ചത്. പിതാവ് മങ്കോജി ഷിൻഡെ ഗ്രാമത്തിലെ തലവൻ ആയിരുന്നു. അദ്ദേഹം ധൻഗർ കമ്മ്യൂണിറ്റിയിലെ അംഗമായിരുന്നു. അക്കാലത്ത് സ്ത്രീകൾ സ്‌കൂളിൽ പോയിരുന്നില്ല, പക്ഷേ അഹല്യാബായിയുടെ അച്ഛൻ അഹല്യയെ എഴുതാനും വായിക്കാനും പഠിപ്പിച്ചു.

എട്ടുവയസ്സുകാരിയായ അഹല്യ ഗ്രാമത്തിലെ ദരിദ്രർക്കും, ഭിക്ഷുക്കൾക്കും ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട, മാറാത്ത പേഷ്വാ ബാജി റാവുവിന്റെ സേനാനായകരിൽ ഒരാളായ മൽഹർ റാവു ഹോൾക്കർ അവരെ സ്വന്തം പുത്രന് വധുവായി തിരഞ്ഞെടുത്തു. അങ്ങനെ താമസിയാതെ 1733-ൽ അഹല്യ ഖണ്ഡേ റാവു, ഹോൾക്കറിനെ വിവാഹം ചെയ്തു. മാൾവ പ്രദേശം അക്കാലത്ത് മൽഹാർ റാവുവിന്റെ അധീനതയിൽ ആയിരുന്നു. എന്നാൽ തന്റെ 29-മത്തെ വയസ്സിൽ അഹല്യാ ബായിയെ വൈധവ്യം തേടിയെത്തി. 1754-ൽ നടന്ന കുമ്പേർ യുദ്ധത്തിൽ ഖണ്ഡേ റാവു കൊല്ലപ്പെട്ടു. അപ്പോൾ അഹല്യ സതി അനുഷ്ഠിക്കാൻ തീരുമാനിച്ചു എങ്കിലും ഭർതൃപിതാവായ മൽഹാർ റാവു അത് വിലക്കുകയാണ് ചെയ്തത്.

1766-ൽ മൽഹാർ റാവു കൂടി അന്തരിച്ചതോടെ അനാഥമായ മാൾവ പ്രദേശത്തിന്റെ അധികാരം അഹല്യ ബായ് സ്വയം ഏറ്റെടുത്തു. മാൾവയിലെ ചിലർ അവർ ഭരണം ഏറ്റെടുക്കുന്നതിനെ എതിർത്തുവെങ്കിലും ഹോൾക്കറുടെ സൈന്യം അഹല്യയ്‌ക്കൊപ്പമായിരുന്നു. രാജ്യത്തെ ആർക്കും നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാവുന്ന ഒരു ഭരണാധികാരി ആയിരുന്നു അഹല്യ ഭായ്. യുദ്ധഭൂമിയിൽ സ്വന്തം പടയാനയോടൊപ്പം റാണി ധീരമായ പോരാട്ടങ്ങളും കാഴ്ച വെച്ചു. മാൾവ രാജ്യത്തെ സകലവിഭാഗം ജനങ്ങളുടെയും പുരോഗമനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ദേവി അഹല്യ ഭായി മഹേശ്വറിൽ ഭരണതലസ്ഥാനം നിശ്ചയിച്ചു.

തുടർന്ന് മാൾവയിൽ പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുകയും, പ്രധാന പരുത്തി ഉത്പാദക മേഖലയായി മാറ്റുകയും ചെയ്തതും അഹല്യ ഭായിയുടെ ഭരണനൈപുണ്യമായിരുന്നു. തണൽ മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, യാത്രികർക്കായി വിശ്രമസ്ഥലങ്ങൾ നിർമ്മിക്കുകയും ചെയ്ത അവർ, രാജ്യത്തെ രാജ്യത്ത് ദരിദ്ര ജനതയ്‌ക്കുള്ള താമസം ഒരുക്കുന്നതിനും രാജ്യസമ്പത്ത് വിനിയോഗിച്ചു. വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകൾ എന്നീ മേഖലകൾക്കെല്ലാം വലിയ പുരോഗമനം സൃഷ്ടിച്ച റാണിയുടെ ഭരണത്തിൽ മാൾവായിൽ നിന്നുള്ള നികുതി വരുമാനവും വലുതായിരുന്നു. ഈ ധനം ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി അവർ ഉപയോഗിച്ചു. കൈലാസം മുതൽ രാമേശ്വരം വരെയുള്ള ഭാരതത്തിന്റെ സകല ഭൂമികകളിലും ക്ഷേത്ര നിർമ്മാണവും, പുനരുദ്ധാരണവും നടത്താൻ അഹല്യാഭായിക്ക് സാധിച്ചു.

അയോദ്ധ്യയിലെ രാമക്ഷേത്രം പുനർനിർമ്മിക്കപ്പെടണം എന്ന് രണ്ടരനൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന, അതിനായി അക്ഷീണം പ്രയത്‌നിച്ച റാണി അഹല്യാ ഭായ് സ്വന്തം ഭരണകാലം ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷണത്തിനും, ഉന്നതിക്കുമായാണ് വിനിയോഗിച്ചത്. ധീര മാതാവ് അഹല്യ ഭായിയുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിന് റാണിയുടെ പേരാണ് നൽകിയത്. മദ്ധ്യപ്രദേശിൽ ദേവി അഹല്യ വിശ്വവിദ്യാലയം എന്ന പേരിലും, മഹാരാഷ്‌ട്രയിൽ പുണ്യശ്ലോക് അഹല്യ ദേവി ഹോൾകാർ എന്ന പേരിലും സർവ്വകലാശാലകളും ഉണ്ട്.

Tags:
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies