തൃശൂർ: ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ. ആമ്പല്ലൂർ സ്വദേശിയായ തയ്യിൽ വീട്ടിൽ അനൂപിനെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. അനൂപിന്റെ കൂടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു.
അസം സ്വദേശി മുനീറുൾ ഇസ്ലാം ആണ് ഓടി രക്ഷപ്പെട്ടത്. ഇയാൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഏകദേശം 6 ലക്ഷം രൂപ വില വരുന്ന പോലീസ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഓടി രക്ഷപ്പെട്ട മുനീറുൾ ഇസ്ലാമിനായി പോലിസ് തിരച്ചിൽ തുടരുകയാണ്.
Comments