പാലക്കാട്: വടക്കഞ്ചേരിയിൽ മാരകമയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ട്പേർ അറസ്റ്റിൽ. പുതുപ്പരിയാരം സ്വദേശി ആദർശ്, മുട്ടികുളങ്ങര സ്വദേശി സർവേഷ് എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇവർ മുൻപും നിരവധി കേസുകളിലെ പ്രതികളാണ്.
വടക്കഞ്ചേരി ഐഎച്ച്ആർഡി കോളേജിന് സമീപം മാരകമയക്കുമരുന്നായ മെത്താഫിറ്റാമിൻ വിൽപ്പന നടത്തുന്നതിനിടെ പ്രതികൾ പോലീസിന്റെ വലയിലാകുകയായിരുന്നു. ഇരുവർക്കും എതിരെ മുൻപും മയക്കു മരുന്ന് വിൽപ്പന നടത്തിയതിന് കേസുകൾ നിലിവിലുണ്ട്.
വിദ്യാർത്ഥികൾക്കുൾപ്പെടെ ലഹരിവസ്തുക്കൾ വിൽക്കുന്നുവെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കേന്ദ്രീകരിച്ച് നടത്തുന്ന വിശദമായ അന്വേഷണത്തിലൂടെ ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകുന്നവരിലേക്കെത്തുമെന്ന് പോലീസ് അറിയിച്ചു.
Comments