വെറുതെയെങ്കിലും എല്ലാവരും ചിന്തിക്കുന്ന കാര്യമാണ് എവറസ്റ്റ് കീഴടക്കുന്നത്. സാഹസികരാണ് കൂടുതലും ഇത്തരത്തിൽ ചിന്തിക്കുന്നത്. എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല എവറസ്റ്റ് കീഴടക്കുക എന്നത്. എവറസ്റ്റ് കീഴടക്കിയവര്‍ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാനസിക-ശാരീരിക ആരോഗ്യവും ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഈ യാത്രയിൽ ആവശ്യമായ ഘടകം.
എവറസ്റ്റെന്നൊരു മോഹമുണ്ടെങ്കിൽ ചില കാര്യങ്ങൾ മനസ്സിലുണ്ടായിരിക്കണം. എങ്കിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും. ഇത്തരത്തിലുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളകുറിച്ച് പറയാം .
എവറസ്റ്റ് കീഴടക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് കടക്കുമ്പോൾ മനസ്സിനെയും ശരീരത്തെയും തയ്യാറാക്കണം. ശാരീരിക-മാനസിക-സാങ്കേതികമായ രീതിയിലായിരിക്കണം തയ്യാറെടുപ്പ് നടത്തേണ്ടത്. ഒരു കാര്യത്തോട് അടങ്ങാത്ത ആഗ്രഹം ഉണ്ടെങ്കിലും മികച്ച രീതിയില്‍ അതിനായി തയ്യാറെടുത്തില്ലെങ്കില്‍ ചിലപ്പോള്‍ മുന്നോട്ടുള്ള പാതയില്‍ പരാജയപ്പെടാൻ സാധ്യത ഏറെയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാന്‍ മികച്ച തയ്യാറെടുപ്പ് സഹായകമാകും.
മനസ്സ് തയ്യാറെടുക്കുപോലെ തന്നെ കൃത്യമായ ലക്ഷ്യമുണ്ടായിരിക്കണം. അതിനിടെയുണ്ടാകുന്ന നെഗറ്റീവ് ചിന്തകളെയെല്ലാം പൂര്‍ണ്ണമായും അവഗണിക്കണം. പ്രധാനമായും രണ്ട് തരത്തിലുള്ള ശ്രദ്ധയാണ് വേണ്ടത്. പൊതുവായ കാര്യങ്ങളിലെ ശ്രദ്ധയും മറ്റൊന്ന് നിങ്ങളുടെ ഓരോ ചുവടുകളിലെ ശ്രദ്ധയും. ഇവ രണ്ടും ഇല്ലെങ്കില്‍ യാത്രയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.
എവറസ്റ്റ് സ്വപ്നം കാണുന്നവര്‍ തങ്ങളുടെ ഭയത്തെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ആദ്യം പരിശ്രമിക്കേണ്ടത്. തുടക്കം മുതല്‍ പോസിറ്റീവ് ആയി ചിന്തിക്കുക. ആ മാനസിക സ്ഥിതി അവസാനം വരെ കാത്തുസൂക്ഷിക്കുകയും വേണം. നിങ്ങളെ മുന്നോട്ട് നയിക്കുന്ന ചിന്തകളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നിങ്ങളെ എല്ലാതരത്തിലും തളര്‍ത്തുന്ന ഓര്‍മ്മകളെയെല്ലാം അവഗണിക്കുക.
അപ്രതീക്ഷിതമായി എന്തും സംഭവിക്കാം എന്ന തോന്നല്‍ എവറസ്റ്റ് യാത്രയിലുണ്ടാകും. അത് ചിലപ്പോള്‍ കാലാവസ്ഥയുടെയോ മനുഷ്യരുടെയോ രൂപത്തിലാകാം. അവര്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. ആ സാഹചര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല. കാരണം നമ്മുടെ മനസില്‍ മറ്റ് പ്ലാനുകളൊന്നുമുണ്ടാകില്ല. ഇവയെല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നതാകാം. എന്നാല്‍ അത്തരം വെല്ലുവിളികളെ സംയമനത്തോടെ മാത്രം നേരിടുക.
നമ്മുടെ ഉള്ളിൽ ഭയം രൂപപ്പെട്ടേക്കാം. ആ ഭയത്തെ നിയന്ത്രിച്ച് സാഹചര്യവുമായി മുന്നോട്ട് പോകുക. വെല്ലുവിളികളെ ചിലപ്പോള്‍ നമുക്ക് അവഗണിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ആ സാഹചര്യത്തില്‍ അവയെ സ്വീകരിച്ച് മികച്ച തയ്യാറെടുപ്പ് നടത്തി മുന്നോട്ട് പോകുക. അതേക്കുറിച്ച് ഭയപ്പെടാതെയിരിക്കുക.
സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല. നിശ്ചിത അളവ് ഓക്സിജനുമായാണ് ഓരോ പര്‍വ്വതാരോഹകനും എവറസ്റ്റിലേക്ക് പോകുന്നത്.
8000 മീറ്റര്‍ കഴിഞ്ഞാല്‍ നമ്മുടെ പക്കലുള്ള ഓക്സിജന്‍ തീരാന്‍ തുടങ്ങും. ഓക്സിജന്‍ തീരുന്നതിന് മുമ്പ് ക്യാംപിലെത്താൻ ശ്രമിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതിനാല്‍ അവ ബോധപൂര്‍വ്വം ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് ശ്രദ്ധിക്കേണ്ടത്.
Comments