തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിമുട്ടയ്ക്കും വിലവർധിച്ചു. നാല് രൂപയായിരുന്ന മുട്ടയ്ക്ക് നിലവിൽ ആറ് മുതൽ ഏഴ് രൂപയാണ് വ്യാപാരികൾ ഈടാക്കുന്നത്. എട്ടുരൂപയായിരുന്ന താറാവിന്റെ മുട്ടയ്ക്ക് പന്ത്രണ്ട് രൂപയായി. അഞ്ച് രൂപയായിരുന്ന നാടൻ കോഴി മുട്ടയ്ക്ക് പത്തുരൂപയായും വർദ്ധിച്ചു.
സ്കൂൾ തുറന്നതോടെയാണ് മുട്ടവിലയും ഉയർന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ മുട്ട വിതരണം നടക്കുന്നത് വർദ്ധിച്ചതോടെ തമിഴ്നാട്ടിലെ മൊത്തവിതരണക്കാർ വിലവർദ്ധിപ്പിച്ചതാണ് കാരണം.
പുതുക്കിയ വില
കോഴി മുട്ട- ആറ് രൂപ
താറാവ് മുട്ട- 12 രൂപ
നാടൻ കോഴി മുട്ട-10 രൂപ
Comments