രാജ്യത്തെ ആദ്യത്തെ ഡിവോഷണൽ തീം പാർക്ക് ; അറിയാം വിശേഷങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ആദ്യത്തെ ഡിവോഷണൽ തീം പാർക്ക് ; അറിയാം വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 04:36 pm IST
FacebookTwitterWhatsAppTelegram

ആത്മീയതയ്‌ക്കും വിശ്വാസങ്ങൾക്കും പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന തീം പാർക്കാണ് സായ് തീർത്ഥ്. രാജ്യത്തെ ആദ്യത്തെ ഡിവോഷണൽ തീം പാർക്ക് മഹാരാഷ്‌ട്രയിലെ അഹ്‌മദ്‌നഗറിൽ ഷിർദ്ദിയിലാണ് സ്ഥിതി ചെയ്യുന്നത്. ലങ്കാ ദഹനിലെ 5ഡി ഷോ മുതൽ ദ്വാരക വരെ പാർക്കിൽ ഉൾക്കൊള്ളുന്നു. മണിക്കൂറുകളോളം കണ്ടാലും മതിവരാത്ത അത്ര മാത്രം ആകർഷകമാണ് ഇവിടം. ദ്വാരകാമായി, ലങ്കാ ദഹൻ, സബ്ക മാലിക് ഏക്, തീർത്ഥ യാത്ര എന്നീ നാല് പ്രധാന ആകർഷണങ്ങളുള്ള ഒരു വാസ്തുവിദ്യാ വിസ്മയമാണ് സായ് തീർത്ഥ്.

ഭക്തി, വിനോദം, സാങ്കേതിക വിദ്യകൾ എന്നീ മൂന്നു കാര്യങ്ങളുടെ ഏറ്റവും മികച്ച കൂടിച്ചേരലാണ് സായ് തീർഥിൽ കാണാനാകുന്നത്.  ഭാരതത്തിലെ പ്രധാനപ്പെട്ട പത്ത് ക്ഷേത്രങ്ങളിലൂടെയുള്ള ആത്മീയ യാത്രയാണ് ഇവിടെത്തെ തീർത്ഥയാത്ര. ബദരിനാഥ്, കേദാർനാഥ്, പുരി ജഗനാഥ ക്ഷേത്രം, ധ്വാരകാ ക്ഷേത്രം, തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന പത്ത് ക്ഷേത്രങ്ങളുടെ മാതൃകകളിലൂടെ തീർത്ഥയാത്ര നടത്താവുന്നതാണ്. പൂർണ്ണതയിലും അച്ചടിച്ചപോലെയുമാണ് ഈ പത്ത് ക്ഷേത്രങ്ങളുടെയും മാതൃക ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഹനുമാന്റെ ലങ്ക ദഹനത്തിനും ഇവിടെ സാക്ഷിയാകാവുന്നതാണ്. ശ്രീ രാമന്റെ നിർദ്ദേശ പ്രകാരം സീതാ ദേവിയെ തേടി ലങ്കയിലെത്തിയ ഹനുമാന്റെ ലങ്കാ ദഹനം 5ഡി ടെക്‌നോളജിയിലാണ് ഇവിടെ  കാണിക്കുന്നത്. ചലിക്കുന്ന സീറ്റുകൾ, വാട്ടർ ജെറ്റ്, വിൻഡ് മെഷീൻ, മറ്റു സ്‌പെഷ്യൽ എഫക്ടുകൾ എന്നിവയെല്ലാം ചേർന്നുള്ള ഈ ഷോ യഥാർത്ഥത്തിൽ നേരിട്ട് കാണുന്ന പോലുള്ള അനുഭവമാണ് നൽകുന്നത്.

സായ് ബാബയുടെ ജീവിതത്തെ അറിയുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന വിധത്തിൽ സൃഷ്ടിച്ചിരിക്കുന്ന ഒരുപാട് വ്യത്യസ്തങ്ങളായ കാഴ്ചകൾ ഇവിടെയുണ്ട്. ദ്വാരകാമായി എന്നത് 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു റോബോട്ടിക്, ആനിമേട്രോണിക് ഷോ ആണ്. ഇതിൽ സായി ബാബ ജീവിതത്തിലേക്ക് വരികയും തന്റെ അനുയായികളെ വളരെ വ്യക്തിപരമായ രീതിയിൽ അഭിസംബോധന ചെയ്യുന്നു. 250 പേർക്കാണ് ഒരേ സമയം കാണാൻ സാധിക്കുന്നത്. ഇവ കൂടാതെ പാർക്കിൽ ഒരു റസ്റ്റോറന്റും ഒരു മാർക്കറ്റും കൂടി കാണം. സായ് ബാബയുടെ ജീവതം പറയുന്ന സബ്കാ മാലിക് ഏക് എന്ന സിനിമയും ഇവിടെ പ്രദർശിപ്പിക്കുന്നു. രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയാണ് സായ് തീർത്ഥ് ഡിവോഷണൽ പാർക്കിന്റെ പ്രവർത്തന സമയം.

Tags: Shirdi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies