മികച്ച അഭിനേതാവ് എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപി. തന്റെ ജീവിതത്തിൽ ജനങ്ങൾക്കിടയിൽ ഒരു സാധാരണക്കാരനായി പ്രവർത്തിക്കുന്നത് കൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ജനഹൃദയത്തിൽ ഒരു വലിയ സ്ഥാനം കിട്ടിയതിന്റെ കാരണം. അദ്ദേഹത്തിനൊപ്പം ഒട്ടും താരജാഡകളില്ലാതെ മകൻ ഗോകുലുമുണ്ട്. മറ്റൊരു മകൻ മാധവ് അടുത്തുതന്നെ വെള്ളിത്തിരയിലെത്തുമെന്ന് അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മകൾ ഭാഗ്യയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
തന്റെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്. ഇതിനോടകം നിരവധി പേരാണ് ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്.
ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. ദുൽഖർ സൽമാൻ ചിത്രം കിങ്ങ് ഓഫ് കൊത്തയിൽ ഗോകുലും ഒരു സുപ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. മകൾ ഭാവ്നി സുരേഷ് തന്റെ പഠന സംബന്ധമായ തിരക്കുകളിലാണ്.
Comments