തന്ത്രരത്നം ബ്രഹ്മശ്രീ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ വേർപാടിനോടനുബന്ധിച്ച് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. ജൂൺ നാലിന് രാവിലെ പത്ത് മണിക്ക് മുത്തശ്ശിയാർക്കാവ് ക്ഷേത്രം ഹാളിൽ നടക്കും.
ആലുവ തന്ത്രവിദ്യാ പീഠം പ്രസിഡന്റും പ്രമുഖ താന്ത്രിക ആചാര്യനുമായിരുന്നു അന്തരിച്ച തന്ത്രരത്നം ബ്രഹ്മശ്രീ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്. മെയ് 31നായിരുന്നു അന്ത്യം. ഹൈന്ദവ നവോത്ഥാനത്തിനായി ഒഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 73 വർഷങ്ങൾ പിന്നിട്ട സമർപ്പിത ജീവിതത്തിൽ സമാജത്തിന്റെ വഴികാട്ടികൾക്ക് വെളിച്ചമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ജന്മം അല്ല കർമ്മമാണ് ബ്രാഹ്മണ്യം എന്ന് സമൂഹത്തിന് കാട്ടിക്കൊടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹം. ജനങ്ങളുടെ മനസിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരികയും ജാതിഭേദമില്ലാതെ സാധാരണക്കാരിലേക്ക് തന്ത്രശാസ്ത്രം എത്തിക്കുകയും ചെയ്തു. അബ്രാഹ്മണർക്കും തന്ത്രിക മേഖലയിലേക്ക് കടന്നു വരുന്നതിന് വിപ്ലവകരമായ തുടക്കം കുറിച്ച് 1980ലെ അദ്വൈതാശ്രമത്തിലെ പൂജാ പഠന ശിബിരങ്ങൾക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.
Comments