കാറിൽ എയർബാ​ഗ് ഉണ്ടോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അബദ്ധങ്ങൾ അപകടം വരുത്തും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കാറിൽ എയർബാ​ഗ് ഉണ്ടോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അബദ്ധങ്ങൾ അപകടം വരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 12:22 pm IST
FacebookTwitterWhatsAppTelegram

യാത്രക്കാർക്ക് സുരക്ഷ നൽകുന്ന ഒന്നാണ് എയർബാ​ഗുകൾ. കാറുകളിൽ എയർബാ​ഗുകളുടെ എണ്ണം കൂടും തോറും നമ്മുടെ സുരക്ഷിതത്വം വർദ്ധിക്കും. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കി പുതിയതായി പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും രണ്ട് എയർബാ​ഗുകൾ നിബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, എട്ടു സീറ്റുള്ള കാറുകളിൽ ആറ് എയർബാ​ഗുകൾ വേണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്ന പ്രധാന ഘടകമാണ് എയർബാ​ഗുകൾ. എന്നാൽ, പലപ്പോഴും നമുക്ക് പറ്റുന്ന ചില അബദ്ധങ്ങൾ കാരണം എയർബാ​ഗുകൾ പ്രവർത്തിക്കാതെ വരികയും അപകടങ്ങൾ സംഭവിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ എയർബാഗുള്ള കാറുകളിൽ യാത്ര ചെയ്യുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കണം. യാത്രക്കാർ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

ബുൾ ബാർ ഘടിപ്പിക്കരുത്

വാഹനത്തിന്റെ സുരക്ഷക്കും സൗന്ദര്യത്തിനുമായി ഘടിപ്പിക്കുന്ന ഒന്നാണ് ബുൾ ബാറുകൾ. മിക്കവരും സൗന്ദര്യത്തിന് വേണ്ടി മാത്രമാണ് വിവിധ തരത്തിലുള്ള ബുൾ ബാറുകൾ വാഹനത്തിന് മുന്നിൽ ഘടിപ്പിക്കുന്നത്. ചെറിയ തരത്തിലുള്ള തട്ടലുകളും പോറലുകളും ബുൾ ബാർ ഘടിപ്പിക്കുന്നതു കൊണ്ട് തടയാം എന്നത് നേരുതന്നെ. എന്നാൽ, പലപ്പോഴും ബുൾ ബാറുകളുള്ള വാഹനങ്ങളിൽ എയർബാ​ഗുകൾ പ്രവർത്തിക്കാതെ വരാറുണ്ട്. അപകടം സംഭവിക്കുമ്പോൾ ബുൾ ബാറുകൾ ഉള്ളതിനാൽ എയർ ബാ​ഗുകളുടെ സെൻസർ പ്രവർത്തിക്കാതെ വരികയും എയർബാഗ് പുറത്തുവരാതിരിക്കുകയും ചെയ്യും.

കാല് ഡാഷ്ബോർഡിൽ വെയ്‌ക്കാതിരിക്കുക

ദീർഘദൂര യാത്രകളിൽ പലപ്പോഴും നമ്മൾ ചെയ്യുന്നതാണ് കാലുകൾ ഡാഷ്‌ബോർഡിൽ കയറ്റി വെയ്‌ക്കുന്നത്. ഇത് ഒഴിവാക്കുന്നതാണ് ഉചിതം. ഈ ശീലം അപകടങ്ങൾ വിളിച്ച് വരുത്തും. അപകടങ്ങൾ ഉണ്ടാവുമ്പോൾ എയർ ബാ​ഗ് പുറത്തു വരും. ഈ സമയം നിങ്ങളുടെ കാല് ഡാഷ് ബോർഡിന്റെ മേലയാണ് ഇരിക്കുന്നതെങ്കിൽ കാലിന്റെ എല്ലുകൾ തകരാൻ വരെ കാരണമാകും.

ഡാഷ്‌ബോർഡിന് മുകളിൽ ഒന്നും വെയ്‌ക്കരുത്

അലങ്കാരത്തിനായി ഡാഷ്‌ബോർഡിന് മുകളിൽ വസ്തുക്കൾ വെയ്‌ക്കുന്നത് സാധാരണയായി കാണാറുള്ളതാണ്. ഇതും അപകടം വിളിച്ചു വരുത്തും. പൊട്ടിത്തെറിയിലൂടെ പുറത്തു വരുന്ന എയർബാ​ഗുകളിലേയ്‌ക്ക് ഡാഷ്ബോർഡിൽ വച്ചിരിക്കുന്ന വസ്തുക്കൾ പെടും. എയർബാഗിനൊപ്പം അതിവേഗത്തിൽ പുറത്തേക്ക് തെറിക്കുന്ന ഇത്തരം വസ്തുക്കൾ നമ്മുടെ ദേഹത്ത് ഗുരുതര മുറിവുകൾ ഏൽപ്പിക്കും.

കുട്ടികളുടെ സീറ്റ് ഉപയോഗിക്കുമ്പോൾ

എയർബാഗുള്ള കാറുകളിൽ കുട്ടികളുടെ സീറ്റുകൾ ഉപയോഗിക്കുമ്പോൾ സൂഷ്മത വേണം. കുട്ടികളുടെ സീറ്റ് മുന്നിലെ പാസഞ്ചർ സീറ്റിലാണ് ഘടിപ്പിക്കുന്നതെങ്കിൽ അപകട സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ പാസഞ്ചർ സൈഡിലെ എയർബാഗ് ഓഫാക്കണമെന്നതാണ് വിദ​ഗ്ദരുടെ നിർദേശം. പുറത്തേയ്‌ക്ക് എയർബാഗ് വരുന്നത് കുട്ടികളുടെ ശരീരത്തിന് താങ്ങാനാവുന്നതിലും വലിയ ശക്തിയിലായിരിക്കും.

സ്റ്റിയറിം​ഗിനോട് ചേർന്നിരിക്കരുത്

പലർക്കും സ്റ്റിയറിം​ഗിനോട് ചേർന്ന് വാഹനം ഓടിക്കുന്ന ശീലമുണ്ട്. എയർബാഗുള്ള വാഹനങ്ങൾ ഇത്തരത്തിൽ ഓടിക്കുന്നത് നല്ലതല്ല. ചെറിയ ഒരു പൊട്ടിത്തെറിയിലൂടെയാണ് എയർബാ​ഗ് പുറത്തു വരുന്നത്. പൊട്ടിത്തെറി ഉണ്ടാവുമ്പോൾ ശരീരം എയർബാ​ഗ് വരുന്ന ഭാ​ഗത്തിന് അടുത്താണ് ഇരിക്കുന്നതെങ്കിൽ അത് വലിയ ആഘാതം സൃഷ്ടിച്ചേക്കാം. അതിനാൽ സ്റ്റിയറിം​ഗുമായി കൈ അകലം പാലിച്ചുകൊണ്ട് സീറ്റിൽ നന്നായി ചാരിയിരുന്ന് വാഹനം ഓടിക്കുക.

Tags:
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies