ഭുവനേശ്വർ: ഒഡീഷ അപകടം നടന്ന് സ്ഥലത്തെ പ്രധാന റെയിൽവേ ലൈൻ പുനഃസ്ഥാപിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ ആദ്യ സർവീസ് തുടങ്ങി. അപ്പ്-ലൈനിന്റെ ട്രാക്ക് ലിങ്കിംഗ് പ്രവർത്തനം പൂർത്തിയായി. വൈദ്യുതീകരണ പ്രവർത്തനങ്ങളും ആരംഭിച്ചുവെന്നും അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ കുറിച്ചു.
Up-line train movement also started. pic.twitter.com/JQnd7yUuEB
— Ashwini Vaishnaw (@AshwiniVaishnaw) June 4, 2023
ബാലസോർ അപകടസ്ഥലത്തെ മുകളിലേക്കും താഴേക്കുമുള്ള റെയിൽവേ ട്രാക്കുകൾ പുതുക്കിപ്പണിഞ്ഞതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പുനഃസ്ഥാപിച്ച ട്രാക്കിലൂടെ ട്രെയിൻ ഓടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ 51 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ശേഷം കേന്ദ്രമന്ത്രി ആശ്വാസിക്കുന്നതും കാണാം.














