വല്ലാത്ത ഒരു പോക്കായിപ്പോയി; കൊല്ലം സുധിക്ക് വിട നൽകി കലാലോകം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വല്ലാത്ത ഒരു പോക്കായിപ്പോയി; കൊല്ലം സുധിക്ക് വിട നൽകി കലാലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 01:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. പിന്നീട് അനവധി സിനിമകളിലും സ്റ്റാർ മാജിക്ക് എന്ന ഷോയിലും കൊല്ലം സുധി എന്ന കലാകാരൻ നിറഞ്ഞ സാന്നിധ്യമായിരുന്നു. ഇന്ന് രാവിലെയാണ് കലാലോകത്തോട് വിട പറഞ്ഞ് നടൻ യാത്രയായത്.

പ്രോഗ്രാം കഴിഞ്ഞ് വടകരയിൽനിന്ന് തിരിച്ചുവരവെ പുലർച്ചെ 4.40-ടെ തൃശൂർ കയ്പ്പമംഗലത്ത് വെച്ച് വാഹനാപകടത്തിലാണ് സുധി മരണപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടെന്നുള്ള താരത്തിന്റെ വിയോ​ഗം സഹപ്രവർത്തർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. സുധിയെ അനുസ്മരിച്ച് നിരവധി മലയാള സിനിമാ സീരിയൽ താരങ്ങളാണ് സമൂഹമാദ്ധ്യമത്തിലൂടെ കുറിപ്പുകൾ പങ്കുവെച്ചത്.

താരങ്ങളായ ജുവൽ മേരി, ദേവീ ചന്ദന, അശ്വതി ശ്രീകാന്ത്, അജു വർഗ്ഗീസ്, ശാലിനി നായർ, സൂരജ് തേലക്കാട്, അമൃത നായർ, വിനയ് ഫോർട്ട്, അഞ്ജലി, ടൊവിനോ തോമസ്, അനുമോൾ എന്നിവർ ആദരാഞ്ജലി അർപ്പിച്ച് ചിത്രം പങ്കുവച്ചിട്ടുണ്ട്.

സ്റ്റാർ മാജിക്കിലെ താരങ്ങളിലൊരാളാണ് ശ്രീവിദ്യ. “അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ !!
മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കും” എന്നാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി ഇൻസ്റ്റ​ഗ്രാമിൽ നടനെ അുസ്മരിപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചു.

നടൻ നോബി മാർക്കോസിന്റെ വാക്കുകളിങ്ങനെയായിരുന്നു. “ചെയ്യാൻ വേഷങ്ങൾ ഒരുപാട് ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദനയും നൽകി എന്റെ അണ്ണൻ യാത്രയായി,” . സുധിയ്‌ക്കൊപ്പം അനവധി സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് നോബി.

സീരിയൽ താരമായ ആലീസ് ക്രിസ്റ്റി വേദനാജനകമായ കുറിപ്പാണ് പങ്കുവെച്ചത്. “എന്റെ സുധി ചേട്ടാ… വിശ്വസിക്കാൻ കഴിയുന്നില്ല.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുധി ചേട്ടനെ ഒന്നു വിളിക്കണം വിളിക്കണം എന്ന് മനസ്സിൽ തോന്നിയിരുന്നു… നാളെ എന്തായാലും വിളിക്കണം എന്നു കരുതി ഉറങ്ങാൻ കിടന്നതാ ഇന്നലെ… ദൈവമേ ഒരിക്കലും കരുതിയില്ല ഇന്ന് ഈ വാർത്ത കേട്ട് ഉണരേണ്ടി വരുമെന്ന്… എന്നാണ് നടി ആലീസ് ക്രിസ്റ്റി കുറിച്ചത്.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ വടകരയിൽ നിന്ന് പുറപ്പെട്ടതാണ് സുധിയും ബിനു അടിമാലിയും. അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ എന്നാണ് വിനോദ് കോവൂർ ചോദിച്ചത്. ‘ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു.’ വിനോദ് കോവൂർ എഴുതി.

താരങ്ങളായ വീണ നായർ, മഞ്ജു സുനിച്ചൻ എന്നിവരുടെ ചിത്രം പങ്കുവച്ച് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുധി വെള്ളിത്തിരയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ ആയിരുന്നു ആദ്യ സിനിമ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷണൽ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags: Kollam Sudhi
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

ഗാന്ധിയൻ മൂല്യങ്ങളും നവയുഗ യുക്തിയും ഏറ്റുമുട്ടുമ്പോൾ! ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.

തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’ ട്രെയിലർ പുറത്തിറങ്ങി

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies