മകൾ ജനാലയ്ക്കരികിൽ ഇരിക്കാൻ വാശിപിടിച്ചു ; ട്രെയിൻ അപകടത്തിന് തൊട്ടു മുമ്പ് സീറ്റുകൾ മാറി ; മകളുടെ ജീവൻ രക്ഷിച്ച അച്ഛൻ ; ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ നടുക്കം മാറാതെ കുടുംബം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മകൾ ജനാലയ്‌ക്കരികിൽ ഇരിക്കാൻ വാശിപിടിച്ചു ; ട്രെയിൻ അപകടത്തിന് തൊട്ടു മുമ്പ് സീറ്റുകൾ മാറി ; മകളുടെ ജീവൻ രക്ഷിച്ച അച്ഛൻ ; ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ നടുക്കം മാറാതെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 06:51 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് ലോകം. ദാരുണമായ കോറോമാണ്ടൽ എക്‌സ്പ്രസ് അപകടത്തിൽ 275 യാത്രക്കാർ മരിക്കുകയും 1000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ അപകടത്തിൽ മരിച്ചവരെയും പരിക്കേറ്റവരെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും കുറിച്ച് നിരവധി വാർത്തകളാണ് വരുന്നത്. ഇത്തരത്തിൽ അപകടത്തിന് തൊട്ടുമുമ്പ് സീറ്റ് മാറിയതിനെ തുടർന്ന് രണ്ട് യാത്രക്കാർ രക്ഷപ്പെട്ട സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്.

കോറോമാണ്ടൽ ട്രെയിനിൽ തന്റെ എട്ടുവയസ്സുള്ള മകളുമായിട്ടായിരുന്നു ഒരു അച്ഛന്റെ യാത്ര. എന്നാൽ യാത്രയ്‌ക്കിടെ മകൾ സ്വാതി വിൻഡോ സീറ്റ് വേണമെന്ന് നിർബന്ധിച്ചതിനാൽ അച്ഛൻ എം.കെ ദേബ് അടുത്ത കോച്ചിലെ യാത്രക്കാരോട് സംസാരിച്ച് സീറ്റ് മാറ്റി. ഇതുകൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ദേബ് പറയുന്നു. അപകടത്തിൽ അവരുടെ സീറ്റ് ഉണ്ടായിരുന്ന കോച്ച് പൂർണമായും തകർന്നു. ആ കോച്ചിലെ യാത്രക്കാരിൽ ഭൂരിഭാഗവും മരിച്ചെന്നും അദ്ദേഹം വേദനയോടെ പറയുന്നു.

ശനിയാഴ്ച ഡോക്ടറെ കാണാനായാണ് ദേബും മകളും ഖഡഗ്പൂരിലേക്ക് ട്രെയിൻ കയറിയത്. തേർഡ് എസി കോച്ച് ടിക്കറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ ജനാലയ്‌ക്കരികിൽ ഇരിക്കാൻ മകൾ നിർബന്ധിച്ചു. വിൻഡോ സീറ്റ് ലഭ്യമല്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനു ശേഷം അടുത്ത കോച്ചിലെ യാത്രക്കാരോട് സീറ്റ് മാറാനായി ആവശ്യപ്പെടാൻ അദ്ദേഹം പറഞ്ഞു. അതനുസരിച്ച് അടുത്ത കമ്പാർട്ട്മെന്റിലെ രണ്ടു യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ഇരുവരും സീറ്റുകൾ മാറാൻ സമ്മതിക്കുകയുമായിരുന്നു. പിന്നീട് അവർ രണ്ടുപേരും ദേബും മകളും ഇരുന്ന സീറ്റിലേക്ക് പോയി. എന്നാൽ കുറച്ച് സമയത്തിന് ശേഷമാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ 275 യാത്രക്കാർ മരിച്ചു. കൂടാതെ ആയിരത്തിലധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ദേബും മകളും സഞ്ചരിച്ചിരുന്ന കോച്ചിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. എന്നാൽ ആദ്യം ഇരുന്നിരുന്ന കോച്ചിലെ യാത്രക്കാരിൽ ഭൂരിഭാഗവും മരിച്ചു. താൻ സീറ്റ് മാറ്റിയ രണ്ട് യാത്രക്കാരെ കുറിച്ച് തനിക്ക് അറിവില്ലെന്നും ദേബ് പറഞ്ഞു. ഇരുവരും സുരക്ഷിതരായിരിക്കാൻ തങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നെന്നും ദേബ് പറയുന്നു.

Tags: TRAIN ACCIDENTOdisha Train Accident
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies