കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചു; മകൾ പോയി എന്ന് ഒരു മര്യാദപോലും ഇല്ലാതെ കോളേജ് മാനേജർ പച്ചയ്ക്ക് പിതാവിനെ അറിയിച്ചു; പരീക്ഷയിൽ തോറ്റ മാനസിക വിഷമം മൂലമാണ് മകൾ മരിച്ചതെന്ന കാപ്സ്യൂൾ ഞങ്ങളെകൊണ്ട് കഴിപ്പിക്കാൻ ശ്രമിച്ചു; ഹൃദയം നുറുങ്ങുന്ന കുറിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചു; മകൾ പോയി എന്ന് ഒരു മര്യാദപോലും ഇല്ലാതെ കോളേജ് മാനേജർ പച്ചയ്‌ക്ക് പിതാവിനെ അറിയിച്ചു; പരീക്ഷയിൽ തോറ്റ മാനസിക വിഷമം മൂലമാണ് മകൾ മരിച്ചതെന്ന കാപ്സ്യൂൾ ഞങ്ങളെകൊണ്ട് കഴിപ്പിക്കാൻ ശ്രമിച്ചു; ഹൃദയം നുറുങ്ങുന്ന കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 07:29 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്‌ക്ക് കാരണം കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഡനമാണെന്നുള്ള ആരോപണം ശക്തമാണ്. ബിജെപിയും എബിവിപിയും അടക്കമുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രം​ഗത്തുണ്ട്. ഇപ്പോഴിതാ, ശ്രദ്ധ സതീഷിന്റെ അയൽവാസിയായ രഘുനന്ദനൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഹൃദയത്തിൽ തറയ്‌ക്കുകയാണ്. വിദ്യാർത്ഥിനിയോട് കോളേജ് അധികൃതരുടെ ഭാ​ഗത്തു നിന്നുണ്ടായ മനുഷ്യത്വരഹിത പെരുമാറ്റത്തെപ്പറ്റിയാണ് കുറിപ്പ്.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

ഒരു പ്രധാന കാര്യം പറയുവാനാണ് ഈ പോസ്റ്റ് ഇടുന്നത്. എന്റെ സുഹൃത്തും അയൽവാസിയുവായ സതീഷിൻ്റ മകളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ്. കൂട്ടുകാരന്റെ മകളായ ഇരുപത് വയസ്സുകാരി ശ്രദ്ധ പ്ലസ് ടൂ പoനത്തിനു ശേഷം അവളുടെ ഇഷ്ടവിഷമായ ഫുഡ് ടെക്നോളജിയ്‌ക്ക് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രവേശനം എടുത്തു. അവധിക്കാലത്തിനു ശേഷം ഞങ്ങളുടെ കുട്ടി ജൂൺ ഒന്നാം തിയതി രാവിലെ അച്ഛന് ടാറ്റാ കൊടുത്ത് ബസ്സിൽ കയറുമ്പോഴും അച്ഛനും മകളും നാളെയുള്ള ഭാവിയെപ്പറ്റിയുള്ള ആകാംക്ഷയിലും പ്രതീക്ഷയിലും ആയിരുന്നു. പക്ഷെ കാര്യങ്ങൾ ഡിപ്പാർട്ട്മെൻ്റ് എച്ച്.ഓ.ഡി എന്ന കോമാളിയും വാർഡൻ എന്ന രാക്ഷസിയും ചേർന്ന് തകിടം മറിച്ചു. ലാബിൽ ഫോൺ നോട്ടിഫിക്കേഷൻ നോക്കി എന്ന കാരണം കൊണ്ട് ലാബ് അസിസ്റ്റൻ്റ് എന്നയാൾ ഫോൺ മേടിച്ചെടുത്ത് കോമാളി സമക്ഷം ഹാജരാക്കി ഞങ്ങളുടെ കൊച്ചിനെ വിസ്താരം നടത്തി. മനസ്സികമായി അങ്ങേയറ്റം പീഡനം ഇയാളിൽ നിന്നും ലഭിച്ച ശേഷം, ഹോസ്റ്റലിൽ ചെന്ന ശേഷവും കൊച്ചിന് മനസ്സികമായി പീഡനം ഏറ്റുവാങ്ങേണ്ടി വന്നു എന്ന് അറിയുവാൻ സാധിച്ചു.

എട്ട് മണിക്ക് ശേഷം പിതാവിന് കോളേജിൽ നിന്നും മകൾ ഗുരുതരാവസ്ഥയിലാണെന്നും ഉടൻ എത്തിച്ചേരണം എന്നും അറിയിപ്പ് ലഭിച്ചു. പത്ത് മിനിറ്റുകൾക്ക് ശേഷം കോളേജ് മാനേജർ എന്ന് അവകാശപ്പെടുന്ന വ്യക്തി വിളിച്ച് താങ്കളുടെ മകൾ പോയി എന്ന് ഒരു മര്യാദപോലും ഇല്ലാതെ പച്ചയ്‌ക്ക് ആ പിതാവിനെ അറിയിച്ചു. തുടർന്ന് ഞാനും പിതാവും കുറച്ച് സുഹൃത്തുക്കളുമായി കോളേജിലേക്ക് പോന്നു. യാത്രാമദ്ധ്യേ കാഞ്ഞിരപ്പിള്ളി എസ്‌.ഐ സർ പറഞ്ഞതു പ്രകാരം ഞങ്ങൾ കാഞ്ഞിരപ്പിള്ളി മേരി ക്വീൻ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ വാർഡനും സഹവാർഡനും ഉണ്ടായിരുന്നു. അങ്ങേയറ്റം ആഥിത്യ മര്യാദ ഉണ്ടായിരുന്ന അവർ എന്നെയും പിതാവിനെയും ഒരു മൂലയ്‌ക്ക് ഇരുത്തി സ്ഥലം കാലിയാക്കി. തുടർന്ന് എസ്.ഐയുമായി സംസാരിച്ച് പോലീസ് എത്തിയപ്പോൾ കോളേജ് അധികാരികളും ഒപ്പം എത്തി. എന്നെയും സതീഷിനെയും മോർച്ചറിയിൽ കൊണ്ടുപോയി മരിച്ച് മരവിച്ചു കിടക്കുന്ന ഞങ്ങളുടെ കൊച്ചിനെ കാണിച്ചു തന്നു. പിറ്റേ ദിവസം ഇൻക്വസ്റ്റ് നടപടികൾക്കായി രാവിലെ ഏഴരയോടെ അവിടെ എത്തി ചേർന്ന ഞങ്ങളെ പോലീസിൽ നിന്നും ഒഫീഷ്യൽ ആയി റിട്ടയർ ചെയ്ത ചെന്നായ്‌ക്കൾ ചേർന്ന് ശ്രദ്ധ പരീക്ഷയിൽ തോറ്റ മാനസിക വിഷമം മൂലമാണ് മരിച്ചതെന്ന കാപ്സ്യൂൾ കഴിപ്പിക്കാൻ ശ്രമിച്ചു.

ഏകദേശം നൂറോളം വരുന്ന നല്ലവരായ സഹപാഠികൾ എന്നെ ഈ വിവരം തലേദിവസം തന്നെ ധരിപ്പിച്ചിരുന്നതിനാൽ ഈ ക്യാപ്സൂൾ ഞാനും എന്റെ കൂട്ടുകാരും വിഴുങ്ങിയില്ല. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു കുട്ടിയെ ആശുപത്രിയിൽ തല കറങ്ങിവീണതാണെന്ന ഒരു ഇഞ്ചക്ഷനും ഡോക്ടർമാർക്ക് ഇവർ കൊടുക്കുവാൻ ശ്രമിച്ചു എന്ന് അറിയാൻ സാധിച്ചു. നഷ്ടം എന്നത് എന്നന്നേക്കുമായി ശ്രദ്ധയുടെ അച്ഛനും അമ്മയ്‌ക്കും കുടുംബത്തിനും മാത്രമാണ് എന്ന സത്യം ഉൾക്കൊണ്ട് പറയട്ടെ ശ്രദ്ധക്ക് നീതി വേണം. പ്രിയ സുഹൃത്തുക്കളെ, മകൾ നഷ്ടപ്പെട്ട അമ്മയുടെയും അച്ഛന്റെയും വിഷമം മനസ്സിലാക്കി നാളെ നമ്മുടെ വീട്ടിൽ ഈ ദുരന്തം ആവർത്തിക്കാതിരിക്കാൻ നിങ്ങൾ ഓരോരുത്തരും ഈ സംഭവം പത്ത് ആളുകളിലേയ്‌ക്കെങ്കിലും എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പണം മാത്രം പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു പ്രതികരണം നൽകണം എന്ന് മനസ്സിലാക്കി അണ്ണാറക്കണ്ണനും തന്നാലാവുന്നത് ചെയ്യുക.

Tags: student suicideAmal jyoti Collegejustice for sradha satheesh
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies