അഡാർ ഐറ്റവുമായി ആപ്പിൾ; വിപ്ലവകരമായ വിഷൻ പ്രോ ഹെഡ്‌സെറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഡാർ ഐറ്റവുമായി ആപ്പിൾ; വിപ്ലവകരമായ വിഷൻ പ്രോ ഹെഡ്‌സെറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

കാത്തിരിപ്പിനൊടുവിൽ ആപ്പിൾ തങ്ങളുടെ ആദ്യ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷൻപ്രോ അവതരിപ്പിച്ചു. ഇതിന്റെ കൂടുതൽ വിശേഷങ്ങളറിയാനുള്ള ആകാംക്ഷയിലാണ് ടെക് പ്രേമികൾ.

മുഖത്തിന് മുൻപിൽ 100 അടി വലുപ്പമുള്ള സ്‌ക്രീൻ, അതിൽ ടിവി പ്രോഗ്രാമുകളും ത്രീഡി സിനിമകളും ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങൾ ആസ്വദിക്കാം. സ്‌ക്രീൻ വലുപ്പം ക്രമീകരിക്കാവുന്ന തരത്തിലാണ് നിർമ്മാണം. പരമാവധി 100 അടി വലുപ്പം വരെ ലഭിക്കുന്നതാണ്.

ഐഫോണിന്റെ ഒരു പിക്‌സലിന്റെ സ്ഥാനത്ത് 64 പിക്‌സലുകൾ ആയിരിക്കും വിഷൻ പ്രോയിൽ ഉണ്ടായിരിക്കുക. മൈക്രോ ഓലെഡ് പാനൽ ഇരുകണ്ണുകൾക്കും 4കെ-യിൽ റെസലൂഷൻ നൽകും. എന്നാൽ 65-ഇഞ്ച് 4കെ ടിവി 7, 8 അടിയൊക്കെ അകലെ വെച്ചാൽ ലഭിക്കുന്ന റെസലുഷൻ ഇതിന് ലഭിക്കുമോയെന്നത് വഴിയാലെ അറിയാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

മാക് കംപ്യൂട്ടർ പ്രവർത്തിപ്പിച്ചശേഷം വിഷൻ പ്രോ ധരിച്ചാൽ 13 ഇഞ്ച് സ്‌ക്രീൻ കൂറ്റൻ ഡിസ്‌പ്ലേ ആക്കാവുന്നതാണ്. മികച്ച ശബ്ദാനുഭവം നൽകാനായി ഇരട്ട ബിൽറ്റ്- ഇൻ സ്പീക്കറും ഉണ്ട്. അവ കൂടുതൽ മികവുറ്റതാക്കാൻ ആപ്പിളിന്റെ ഓഡിയോ ഹെഡ്‌സെറ്റുകളോ വയർലെസ് ഇയർബഡ്‌സുകളോ ഉപയോഗിക്കാവുന്നതാണ്. ദൃശ്യാനുഭവത്തിനായി ഹെഡ്‌സെറ്റിന്റെ ഉൾഭാഗം പരിപൂർണമായും ഇരുളിലായിരിക്കും.

അൾട്രാ ഹൈ റെസലൂഷൻ ഡിസ്‌പ്ലെയാണ് വിഷൻപ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരു സ്‌ക്രീനുകളിലുമായി 23 ദശലക്ഷം പിക്‌സലുകളുണ്ട്. ആപ്പിളിന്റെ ഹാർഡ്‌വെയറിന് ഇക്കാര്യങ്ങളെല്ലാം തത്സമയം നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള കരുത്തുമുണ്ട്. 180 ഡിഗ്രി വരെ വിസ്തീർണത്തിൽ കണ്ടെന്റ് പ്രദർശിപ്പിക്കാനും സ്‌ക്രീനിന് സാധിക്കും. കട്ടിയുള്ള ബാൻഡ് ഉപയോഗിച്ചാണ് സ്‌ക്രീൻ മുഖത്ത് ഉറപ്പിച്ച് നിർത്തുക. പുറമേ നിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനായി വിഷൻ പ്രോ ലീക് പ്രൂഫ് ആയിരിക്കുമെന്ന് ആപ്പിൾ വ്യക്തമാക്കി.

വൈദ്യുതിയിലാണ് ആപ്പിളിന്റെ വിഷൻ പ്രോ പ്രവർത്തിക്കുക. അല്ലെങ്കിൽ ഒപ്പം ലഭിക്കുന്ന ബാറ്ററിയിൽ നിന്നുമെടുക്കാവുന്നതാണ്. ഹെഡ്‌സെറ്റിന്റെ ഭാരം കുറയ്‌ക്കുന്നതിനായി ബാറ്ററി ഘടിപ്പിച്ചിട്ടില്ല. പോക്കറ്റിലിടാവുന്ന വലുപ്പമുള്ള ബാറ്ററിയുമായി ഘടിപ്പിച്ച് വിഷൻ പ്രോ പ്രവർത്തിക്കും. രണ്ട് മണിക്കൂർ സമയമാകും ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുക. നിലവിൽ 3 ലക്ഷത്തിനടുത്ത് ഇന്ത്യൻ രൂപയ്‌ക്കാണ് ആപ്പിള്‍ വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന വില.

Tags:
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies