വിളിച്ച് സഹായം തേടിയപ്പോൾ ആദ്യം എത്തിയത് ആർഎസ്എസ് തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരും ; ട്രെയിൻ ദുരന്തത്തിന്റെ ഓർമ്മയിൽ വൈറലായി കുറിപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിളിച്ച് സഹായം തേടിയപ്പോൾ ആദ്യം എത്തിയത് ആർഎസ്എസ് തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരും ; ട്രെയിൻ ദുരന്തത്തിന്റെ ഓർമ്മയിൽ വൈറലായി കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 10:44 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ് ഒഡീഷയിലെ ട്രെയിൻ അപകടം . വൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് പലരും . അതേസമയം ഈ സാഹചര്യത്തിൽ പത്ത് വർഷം മുൻപ് നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രെയിൻ അപകടത്തെ പറ്റിയുള്ള കുറിപ്പ് വൈറലാകുന്നു. സേതു ഗോവിന്ദനാണ് കുറിപ്പ് ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് .

‘ ഓർമ്മകൾ നിറഞ്ഞ അതേ ട്രെയിനിൽ ഇപ്പോൾ വീണ്ടും . പത്ത് വർഷം മുമ്പ് 2013 മെയ് 15 ന് രാവിലെ ഹൊസൂരിൽ നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രെയിൻ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആളാണ് ഞാൻ. ഞാൻ യാത്ര ചെയ്ത ബോഗിയിലേക്ക് മറ്റൊന്ന് ഇടിച്ചു കയറി 9 പേരാണ് അന്ന് മരിച്ചത്. ഹോളിവുഡ് സിനിമയിൽ കണ്ടിട്ടുള്ള ദൃശൃങ്ങൾ അന്ന് നേരിട്ട് കണ്ടു‘ എന്നാണ് സേതു ഗോവിന്ദൻ കുറിപ്പിൽ പറയുന്നത്.

മാത്രമല്ല അപകടം നടന്നയുടൻ സഹായം തേടിയപ്പോൾ ആദ്യം എത്തിയത് ആർഎസ്എസ് തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരുമാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

.#ഓർമ്മകൾ നിറഞ്ഞ അതേ ട്രയിനിൽ ഇപ്പോൾ വീണ്ടും . പത്ത് വർഷം മുമ്പ് 2013 മെയ് 15 ന് രാവിലെ ഹൊസൂരിൽ നടന്ന ബാഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രയിൻ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആളാണ് ഞാൻ. ഞാൻ യാത്ര ചെയ്ത ബോഗിയിലേക്ക് മറ്റൊന്ന് ഇടിച്ചു കയറി 9 പേരാണ് അന്ന് മരിച്ചത്. ഹോളിവുഡ് സിനിമയിൽ കണ്ടിട്ടുള്ള ദൃശൃങ്ങൾ അന്ന് നേരിട്ട് കണ്ടു.മുന്നിൽ നിന്നും പിന്നിൽ നിന്നും ബോഗികൾ ഇടിച്ചു കയറുന്ന ആ 30 സെക്കൻഡ് സമയം …….രണ്ട് ബോഗികൾക്കിടയിൽ ഞെരുങ്ങി ശവ ശരീരങ്ങൾക്കിടയിൽ ഭയാനകമായ അടുത്ത ഒരു മണിക്കൂർ സമയം …..ഒരു കട്ടർ പോലുമില്ലാതെ ഒന്നര മണിക്കൂറിന് ശേഷം വന്ന ഫയർ ഫോഴ്സ് പോലീസ് ടീം. കാലുകളും ശരീര ഭാഗങ്ങളും മുകളിൽ കുരുങ്ങി തല കീഴായി കണ്ണുകളിലേക്ക് രക്തം ഇരമ്പി നിറയുന്ന അമ്മമാർ, അവരുടെ കാലുകൾ ശരീരത്തിൽ നിന്ന് വേർപെട്ട് പോകാതെ താങ്ങി നിർത്തിയ ദയനീയ സ്ഥിതി….ശക്തമായ ഇരുമ്പ് സീറ്റുകൾക്കിടയിൽ കുരുങ്ങിയ വിദേശികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. ഇരുമ്പ് കമ്പികളോ തകിടുകളോ കൈകൾ കൊണ്ട് അനക്കാൻ സാധിക്കാത്ത നിസ്സഹായ അവസ്ഥ…. കുടുങ്ങി കിടക്കുന്നവരിൽ ജീവനും ബോധവും ഉള്ളവർക്ക് വെള്ളവും ഗ്ലൂക്കോസും ഉറ്റവരെ ഫോണിൽ വിളിച്ചു നൽകിയും പിന്നീടുള്ള ഒന്നര മണിക്കൂർ സമയം.. ബോഗിക്ക് തീ പിടിച്ചു എന്ന വിലാപങ്ങൾ ഒരു വഴിക്ക് . താഴെ വീണ് കിടക്കുന്നവരുടെ ശരീരത്തിൽ ചവിട്ടി രക്ഷപെടാൻ ശ്രമിക്കുന്ന മറ്റുള്ളവർ ….മുറിവേറ്റവർ ചോദിച്ചത് വേദന സംഹാരികൾ മാത്രം … ഞാൻ വിളിച്ച് സഹായം തേടിയതിൽ ആദ്യം എത്തിയത് ബാഗ്ളൂർ RSS തലവൻ കരുണാകർ റായി ജിയും പ്രചാരക് ഗുരു പ്രസാദ്ജിയും നൂറോളം സ്വയംസേവകരും … സ്ഥലത്ത് പിന്നീട് എത്തിയ അന്നത്തെ കർണ്ണാടക ആഭൃന്തര മന്ത്രി ജോർജിനോട് മലയാളിയെന്ന സ്വാതന്ത്ര്യത്തിൽ രക്ഷാപ്രവർത്തനത്തിലെ പാളിച്ചകൾ ചൂണ്ടി കാണിച്ചപ്പോൾ മന്ത്രിയെ പരസ്യമായി മീഡിയക്ക് മുന്നിൽ ചോദ്യം ചെയ്തു എന്ന പേരിൽഒരു പോലീസ് കേസും . എന്റെ പരിക്ക് നിസ്സാരമായതിനാൽ അന്ന് വൈകുംന്നേരം വരെ നടന്ന രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞ് നോക്കുമ്പോൾ ലാപ് ടോപ്പ്, മൊബൈൽ ഉൾപ്പെടെ എല്ലാം മോഷണം പോയിരിക്കുന്നു. കുറെ രാത്രികൾ കണ്ണടച്ചാൽ ,ചോരയിൽ കുതിർന്ന മുറിഞ്ഞു പോയ കൈ കാലുകളും ഞെരിഞ്ഞമർന്ന് ജീവനു വേണ്ടി യാചിക്കുന്ന മുഖങ്ങളുമായിരുന്നു മനസ്സിൽ തെളിയുന്നത്.ആവശ്യമില്ലാഞ്ഞിട്ടും അതേ റൂട്ടിൽ 3 തവണ യാത്ര ചെയ്താണ് ഞാൻ എന്റെ മനസിൽ ബാധിക ഭീകരത പൂർണ്ണമായും ഇല്ലാതാക്കിയത്….. കഴിഞ്ഞ ദിവസം ഒറീസയിൽ ഗുരുതര പരിക്കു പറ്റിയ ആയിരത്തോളം പേരുടെ ജീവിതം മരിച്ചവരേക്കാൾ കഷ്ടം തന്നെ എന്ന് ഓർക്കുന്നു…..
#TrainAccident #memories

Tags: viral post
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies