തന്റെ തുറന്നുപറച്ചിൽ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട് സംവിധായകൻ വിവേക് അഗ്നിഹോത്രി . പല വലിയ നേതാക്കളെയും അദ്ദേഹം വിമർശിക്കാറുണ്ട് . ഇപ്പോഴിതാ രാഹുൽ ഗാന്ധി നിരുത്തരവാദപരമായാണ് പ്രവർത്തിക്കുന്നതെന്നാണ് വിവേക് അഗ്നിഹോത്രി പറയുന്നത് .
വിവേക് അഗ്നിഹോത്രി അടുത്തിടെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഈ വീഡിയോയിൽ അദ്ദേഹം ‘സ്വകാര്യ ചാനലിനു അഭിമുഖം നൽകുന്നത് കാണാം. ഈ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയിൽ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ കുറിച്ച് വിവേക് അഗ്നിഹോത്രി പ്രതികരിച്ചത്.
രാജ്യതാൽപ്പര്യത്തിനായല്ല രാഹുൽ പ്രവർത്തിക്കുന്നത്. രാജ്യത്തിന് പുറത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നത സൃഷ്ടിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്, അത് വളരെ അപകടകരമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താൻ അമേരിക്കയിൽ ആയിരുന്നപ്പോൾ ബീഫ് കഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ താൻ പിന്തുടരുന്നത് സാത്വികമായ ഭക്ഷണമാണ് . കശ്മീരിലെ നാട്ടുകാരുടെയും അവരെ കൊന്ന ഭീകരരുടെയും കഥയാണ് കശ്മീർ ഫയൽസ് . ആളുകളെ കൊല്ലുന്ന തീവ്രവാദികളെ എങ്ങനെ ഒരു സിനിമയ്ക്ക് നന്നായി അവതരിപ്പിക്കാനാകും? ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും എന്ന് സ്വയം വിളിക്കുന്നവരെല്ലാം കോടീശ്വരന്മാരാണ്. ഇവരെല്ലാം ഒന്നാം ക്ലാസിലാണ് യാത്ര ചെയ്യുന്നത്. – അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments