2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 11:08 am IST
FacebookTwitterWhatsAppTelegram

പൊതുവായ ഫലം : ഭരണത്തിലിരിക്കുന്നവർക്കു സ്ത്രീ നിമിത്തം ദുരിതം വരും. വിവാദങ്ങൾക്കു ഒഴിവുണ്ടാകില്ല. ആദായ നികുതി വിഭാഗം പഴയ കേസ് കുത്തി പൊക്കി പുതിയ തെളിവ് നിരത്തും. കോടതിയുടെ തുടരെയുള്ള രൂക്ഷവിമർശനം സർക്കാരിന് തിരിച്ചടി ആവും.

സർക്കാർ തലത്തിൽ ചില പുതിയ അഴിമതി കേസുകൾ പുറത്തു വരും. വീണ്ടും പലതരത്തിൽ അക്രമങ്ങൾ കാണപ്പെടും. വാഹനാപകടങ്ങൾ കൂടും. അഗ്‌നി, വൈദ്യതി, സുരക്ഷ മേഖലയിൽ പ്രവൃത്തിക്കുന്നവർ ജാഗ്രത പാലിക്കുക. പുതിയ ചില ദൈവീകമായ ശക്തികൾ പ്രബലപ്പെടും. ആചാരങ്ങളെയും ദൈവങ്ങളെയും അവഹേളിക്കുന്ന സംഭവങ്ങൾ വിവാദങ്ങൾ ഉണ്ടാവും.

യോഗിനി ഏകാദശി, പ്രദോഷം ഒക്കെ ഈ ആഴ്ചയിൽ ആണ്.

പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക, രോഹിണി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഗുണദോഷ സമ്മിശ്രമായ ഒരു വാരം ആയിരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. ശരീരശോഷണം കണ്ടാൽ ഒരു ഡോക്ടറെ കണ്ടു ചെക്കപ്പ് ചെയ്യുന്നത് നല്ലതായിരിക്കും. മാതാപിതാക്കൾക്കോ ആ സ്ഥാനത്തുള്ളവർക്കോ കഷ്ടതകൾ വരുന്ന സമയം ആണ്. വരവിൽ കവിഞ്ഞ ചെലവ് പ്രതീക്ഷിക്കാം. എന്നിരുന്നാലും തൊഴിൽ അനേഷിക്കുന്നവർക്ക് ഉചിതമായ ജോലി തരപ്പെടും. വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്കു ആഗ്രഹം സഫലീകരിക്കും.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)

പിണങ്ങിയിരുന്ന ഭാര്യയും ഭർത്താവും ഒന്നിക്കാനുള്ള അവസരം ഉണ്ടാവും. ജോലിയിൽ മികച്ച പ്രകടത്തിന് മേലധികാരികളുടെ പ്രശംസ കിട്ടാൻ സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. സർക്കാർ സംബന്ധമായ ജോലിക്കു ശ്രമിക്കുന്നവർക്കു പരീക്ഷകളിൽ വിജയം ഉണ്ടാവും. കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. വളരെക്കാലമായി ശത്രുക്കളായ ബന്ധുജനങ്ങൾ തെറ്റിദ്ധാരണകൾ ഒക്കെ മാറി മിത്രങ്ങൾ ആകും.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

പ്രവർത്തന മാന്ദ്യം അനുഭവപ്പെടുന്ന വാരമാണ്. ശത്രുക്കളെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യത. സംസാര കാഠിന്യം നിമിത്തം ബന്ധങ്ങൾ വഷളാകുന്ന സമയം ആണ്. അഗ്‌നി സംബന്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നമ്പോൾ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. കുടുംബ ബന്ധുജനങ്ങളുടെ വിയോഗം വരാൻ സാധ്യത ഉണ്ട്.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം)

ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. എന്നാൽ ആരോഗ്യപരമായി വളരെ അധികം ശ്രദ്ധിക്കേണ്ട സമയം, ഹൃദയ സംബന്ധമായും ഉദരസംബന്ധമായും ആമാശയ സംബന്ധമായും പ്രശ്നങ്ങൾ വരാം. ചിലർക്ക് ഭാര്യാഭർത്തൃ – സന്താന കലഹം വരാൻ സാധ്യത ഉണ്ട്. വാരം അവസാനം അകന്ന് കഴിഞ്ഞ പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ഉണ്ടാവും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഗുണദോഷ സമ്മിശ്രമായ ഒരു വാരം ആയിരിക്കും.ചിലർക്ക് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാവും. കോടതി സംബന്ധമായ കാര്യങ്ങളിൽ തിരിച്ചടി ഉണ്ടാവും. ആകസ്മികമായി ചില ശത്രുക്കളെ കൊണ്ട് ദോഷം ഉണ്ടാവും. അസുഖങ്ങൾ ഉണ്ടാവുമ്പോൾ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കണ്ട് രോഗം ഭേദമാക്കുക. വാരം അവസാനം തൊഴിൽ വിജയം, ധനലാഭം, കീർത്തി എന്നിവ പ്രതീക്ഷിക്കാം.

കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ചില ഭാഗ്യാനുഭവങ്ങൾ ജീവിതത്തിൽ വന്നു ചേരും. വളരെക്കാലമായി ഉണ്ടായിരുന്ന രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും. വിവാഹകാര്യങ്ങളിൽ തീരുമാനമാകും. റിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നവർക്കു ലാഭകരമായ ബിസിനസ്സ് നടക്കും. വളരെക്കാലമായി സന്താനഭാഗ്യം ഇല്ലാത്തവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

ശരീരത്തിനും മനസ്സിനും പരിപൂർണതൃപ്തി തോന്നുന്ന പല സന്ദർഭങ്ങളും ഉണ്ടാവും. തൊഴിൽ പരമായി പുതിയ അവസരങ്ങൾ വരും. എന്തുകാര്യത്തിനു ഇറങ്ങായിയാലും അതിന് നല്ല ഫലങ്ങൾ കിട്ടാൻ സാധ്യത ഉണ്ട്. വിദേശത്തു ജോലി ചെയ്യാൻ അവസരം വന്നു ചേരും. എന്നാലും ബന്ധുജനങ്ങളുമായി കലഹത്തിന് സാധ്യത ഉണ്ട്.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)

ഗുണദോഷസമ്മിശ്രമായ വാരമാണ്. സഹോദരസ്ഥാനത്തുള്ളവർക്ക് ആശുപത്രി വാസം ഉണ്ടാവാൻ സാധ്യത ഉണ്ട്. സ്വത്തു സംബന്ധമായി തർക്കങ്ങൾ ഉണ്ടാവും. ലഹരി ഉപയോഗിക്കുന്നവർ അതിന്റെ അളവ് നിയന്ത്രിക്കുന്നത് ആരോഗ്യപരമായി നല്ലതായിരിക്കും.തൊഴിൽപരമായി വാരം അവസാനത്തോടെ വിജയം, ഭൂമിലാഭം, ധനലാഭം, ദാമ്പത്യ സംതൃപ്തി എന്നിവയും ഉണ്ടാവും. കേസുവഴക്കുകളിൽ അകപ്പെടാതെ സൂക്ഷിക്കുക .

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

യാത്രാക്ലേശം കൂടുന്ന സമയം ആണ്. കോടതി സംബന്ധമായി ഉള്ള കേസുകൾ ഒത്തുതീർപ്പാകും. ജോലിയിൽ പ്രമോഷൻ കിട്ടാൻ സാധ്യത ഉണ്ട്. വായനാശീലം വളർത്തേണ്ട കാലമാണ്. എഴുത്തുകാർക്ക് അവാർഡുകൾ തേടിവരുന്ന കാഴ്ച കാണാം. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവും. ദാമ്പത്യ കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടാവാതെ നോക്കുക.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

എല്ലാകാര്യങ്ങളിലും വാരം തുടക്കത്തിൽ തടസ്സങ്ങൾ ഉണ്ടാവും ആരോഗ്യ കാര്യങ്ങളിൽ ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണ്. അലർജി സംബന്ധമായോ ഭക്ഷണ സംബന്ധമായോ പ്രശ്നങ്ങൾ വരാം. അയൽക്കാരുമായും ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. വീട് വിട്ടു മാറിനിൽക്കേണ്ടതായ അവസ്ഥ ഉണ്ടാവും.

കുഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ഹൃദയ സംബന്ധമായി അസുഖങ്ങൾ ഉള്ളവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. മാതാവിൽ നിന്നും ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി ഉണ്ടായിരുന്ന പ്രയാസങ്ങൾ മാറിവരും. നല്ല വിവാഹ ബന്ധങ്ങൾ വന്നു ചേരുന്ന കാലമാണ്. തൊഴിൽ മേഖലയിൽ അധ്വാനം കൂടുന്ന സമയം ആണ്.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

വാഹനങ്ങൾ ഓടിക്കുമ്പാൾ ശ്രദ്ധിക്കുക. ഓടിവ്, മുറിവ്, ചതവ് പറ്റാൻ സാധ്യത ഉണ്ട്. സഹോദരസ്ഥാനത്തുള്ളവർക്ക് കാലം മോശമാണ്. വാക്കുകൾ വളരെ സൂക്ഷിച്ചു ഉപയോഗിക്കുക ബന്ധു ജനങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ ഭിന്നത ഉണ്ടാവും. മേലധികാരികളിൽ നിന്നും വിമർശനം കേൾക്കേണ്ടി വരും. കോടതി സംബന്ധമായും പരാജയം നേരിടേണ്ടി വരും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 June 11 to June 17

Tags: Weekly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies