പൂനെ സന്ദർശനത്തിൽ സ്ട്രീറ്റ് ഫുഡുകൾ കഴിക്കുന്നതിന്റെ മനോഹര നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യയിലെ ജപ്പാൻ അംബാസഡറായ ഹിരോഷി സുസുക്കി. ഇന്ത്യൻ സ്ട്രീറ്റ് ഫുഡിനെ പ്രകീർത്തിച്ച് അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ ട്വീറ്റും ചെയ്തു. ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം ഈ സ്ട്രീറ്റ് ഫുഡുകൾ കഴിക്കാനെത്തിയത്.
ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ വളരെ പ്രസിദ്ധമാണ്. ലോക ശ്രദ്ധ നേടിയവയാണ് പല ആഹാരങ്ങളും. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നുകൂടിയാണ് ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ. നോർത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകളായ വടാപ്പാവും പാനി പൂരിയും ഇന്ന് കേരളത്തിന്റെ നിരത്തുകളിലും നിറഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ വഴിയോരക്കടകളിൽ നിറയുന്ന ഭക്ഷണങ്ങൾ വ്യത്യസ്തവും രൂചിയിൽ മികച്ചവയുമാണ്.
പല സ്ഥങ്ങളിലെ കടകളിൽ നിന്നായി ആഹാരം കഴിച്ചതിന്റെ ചിത്രങ്ങൾ കൂട്ടിയിണക്കിയ വീഡിയോയാണ് ഹിരോഷി സുസുക്കി പങ്കുവെച്ചിരിക്കുന്നത്. എങ്ങനെ കഴിക്കണമെന്ന് പഠിക്കുകയാണ് എന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. പുനെയിലെത്തിയ അദ്ദേഹം വിവിധ ആഹാരങ്ങൾ കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് എനിക്ക് ഇഷ്ടമാണ്, പക്ഷേ എരിവ് കുറയ്‌ക്കൂ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ആദ്യ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
അദ്ദേഹത്തിന്റെ വീഡിയോ വലിയ ശ്രദ്ധ നോടി. ജപ്പാൻ അംബാസഡറുടെ പോസ്റ്റിന് താഴെ കമന്റുകൾ നിറഞ്ഞു. പല സ്ഥങ്ങളിലെ പ്രദേശിക ഭക്ഷണങ്ങൾ ആളുകൾ അദ്ദേഹത്തിന് നിർദ്ദേശിച്ചു. ഇനി വരുമ്പോൾ ഹൈദ്രബാദ് മിർച്ചി ബജി ഒന്ന് പരീക്ഷിക്കൂ എന്നും സ്വീറ്റ് ലസിയിൽ ഒരു കൈനോക്കു എന്നും എല്ലാം ആളുകൾ അടികുറിപ്പായി നിർദ്ദേശിച്ചു.
Comments