ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2026, 06:46 am IST
Facebook
Twitter
WhatsAppTelegram

മനില: ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്ദനാവോ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂമിക്കടിയില്‍ വെറും 10 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഭൂചലനത്തിന്റെ തീവ്രത 8.2 ആയിരിക്കുമെന്നാണ് ജി.എഫ്.ഇസഡ് വിലയിരുത്തിയിരുന്നത്.

ഭൂചലനത്തിന് പിന്നാലെ യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനവും മേഖലയില്‍ സുനാമിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ അധികൃതരും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഫിലിപ്പീന്‍സിലെ ജനറല്‍ സാന്റോസ് നഗരത്തില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടെ ഭൂചലനത്തിന്റെ തീവ്രത 8.0-ന് മുകളിലായിരുന്നുവെന്നാണ് സൂചന.

അതേസമയം, ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി ഭൂചലനത്തിന്റെ തീവ്രത 7.0 ആണെന്നാണ് രേഖപ്പെടുത്തിയത്. തീരപ്രദേശങ്ങളില്‍ ഒരു മീറ്ററിലധികം ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടായേക്കാമെന്നും ഇത് മണിക്കൂറുകളോളം നീണ്ടുനിന്നേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ബി.എം.കെ.ജി ഭൂചലനത്തിന്റെ തീവ്രത 7.7 ആയാണ് കണക്കാക്കിയിരിക്കുന്നത്.

സരങ്കാനി പ്രവിശ്യയിലെ അലാബെല്‍ ടൗണിലെ പോലീസ് സ്റ്റേഷന് ഭൂചലനത്തില്‍ നേരിയ വിള്ളലുകള്‍ വീണതായി പോലീസ് മേധാവി ബെന്‍ജി അന്‍ചേറ്റ വ്യക്തമാക്കി. തങ്ങള്‍ അനുഭവിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭൂചലനത്തിനിടെ പരിഭ്രാന്തരായി ചിലര്‍ ബോധരഹിതരായെങ്കിലും നിലവില്‍ ആര്‍ക്കും ജീവഹാനിയോ മറ്റ് ഗുരുതര പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കന്‍ ഇന്തോനേഷ്യയിലെ മനാഡോ നഗരത്തിലും ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവായ പസഫിക് ‘റിംഗ് ഓഫ് ഫയര്‍’ മേഖലയിലാണ് ഫിലിപ്പീന്‍സും ഇന്തോനേഷ്യയും സ്ഥിതി ചെയ്യുന്നത്.

Tags: EarthquakeTsunami Warningmagnitude 7.8hits Philippines’ Mindanao
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies