മലയാളികളുടെ ഇടയിൽ ശ്രദ്ധ നേടുകയാണ് പ്രതാപ് ഗോപാൽ എന്ന ബാംഗ്ലൂർ സ്വദേശി. നടൻ പ്രണവ് മോഹൻലാലിന്റെ രൂപ സാദൃശ്യം കൊണ്ടാണ് മലയാളികളെ പ്രതാപ് അത്ഭുതപ്പെടുത്തുന്നത്. സെലിബ്രിറ്റികൾ വരെ പ്രതാപിനെ കണ്ട് പ്രണവ് ആണെന്ന് തെറ്റിദ്ധരിക്കുന്ന കാഴ്ചയാണ്. ഇപ്പോഴിതാ, നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ തന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്തുവെന്ന് പറയുകയാണ് താരം. മോഹൻലാലിനെ കാണിക്കാനാണ് ഫോട്ടോ എടുക്കുന്നതെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞുവെന്ന് പ്രതാപ് ഗോപാൽ ഓൺലൈൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘കേരളത്തിൽ എന്റെ മുഖം വൈറലാകുന്നുണ്ട്. പ്രണവിന്റെ സാദൃശ്യമുള്ളതുകൊണ്ട് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. എന്റെ ലുക്ക് ഇങ്ങനെ തന്നെയാണ്. മലയാളികൾ മാത്രമല്ല മറ്റ് നാട്ടുകാരും പ്രണവ് ആണെന്ന് തെറ്റിദ്ധരിച്ച് ഫോട്ടോ എടുക്കാറുണ്ട്. ദർശന എന്ന ഗാനം ഹിറ്റായതു മുതലാണ് ഇത്. പ്രണവിനെ നേരിട്ട് കാണണമെന്നുണ്ട്. ആന്റണി സർ എന്റെ കൂടെ ഒരു ഫോട്ടോ എടുത്തിട്ടുണ്ട്. മോഹൻലാലിനെ കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് വല്യ കാര്യമാണ്. അദ്ദേഹം വലിയ ഒരു നടനാണ്. അദ്ദേഹം എന്റെ ചിത്രം കണ്ടാൽ അത് എനിക്ക് വലിയ സന്തോഷമാണ്’- പ്രതാപ് ഗോപാൽ പറഞ്ഞു.
ബാംഗ്ലൂർ സ്വദേശിയായ പ്രതാപ് ഒരു ഫാഷൻ ഡിസൈനർ ആണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രണവിനെ അനുകരിച്ച് പ്രതാപ് നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. ഇതെല്ലാം ഇപ്പോൾ വൈറകുകയാണ്. മുമ്പ് ഒരു ഐടി കമ്പനിയിലും പ്രതാപ് ജോലി ചെയ്തിരുന്നു. അവാർഡ് പരിപാടിയ്ക്ക് പോയപ്പോൾ സെലിബ്രിറ്റികൾ അടക്കം താൻ പ്രണവാണെന്ന് തെറ്റിദ്ധരിച്ചിരുന്നു എന്നും പ്രതാപ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
Comments