വികസന പദ്ധതികൾ നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തെലങ്കാനയിലെയും ജമ്മുവിലെയും റെയിൽവെ പദ്ധതികളുടെ ഉദ്‌ഘാടനം ഇന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസന പദ്ധതികൾ നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തെലങ്കാനയിലെയും ജമ്മുവിലെയും റെയിൽവെ പദ്ധതികളുടെ ഉദ്‌ഘാടനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 05:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തെലങ്കാനയിലെയും ജമ്മുവിലെയും നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘടനം ചെയ്യും. ജമ്മു മേഖലയിലെ ജനങ്ങൾക്ക് ഇന്ത്യയിലെ മറ്റ് മേഖലയിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ജമ്മു റെയിൽവേ ഡിവിഷൻ പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. കിഴക്കൻ തീര റെയിൽവേയുടെ ഭാഗമായ രായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. തെലങ്കാനയിലുള്ള ചാർലപ്പള്ളി ന്യൂ ടെർമിനൽ സ്റ്റേഷനും അദ്ദേഹം ഉദ്ഘടനം നിർവഹിക്കും. വീഡിയോ കോൺഫെറൻസ് വഴിയാണ് പദ്ധതികളുടെ ഉദ്‌ഘാടനങ്ങൾ.

തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്‌ക്ക് സംഭാവന നൽകാനും ജമ്മു റെയിൽവേ ഡിവിഷൻ പദ്ധതി വഴിയൊരുക്കുമെന്ന് റെയിൽവേയുടെ പ്രസ്താവനയിൽ പറഞ്ഞു. പത്താൻകോട്ട്-ജമ്മു-ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള (423 കി.മീ), ഭോഗ്പൂർ-സിർവാൾ-പത്താൻകോട്ട് (87.21 കി.മീ), ബട്ടാല-പത്താൻകോട്ട് (68.17 കി.മീ), പത്താൻകോട്ട്-ജോഗീന്ദർ നഗർ റൂട്ടുകൾ (163.72 കി.മീ) എന്നിവ ഉൾപ്പെടുന്നതാണ് ഡിവിഷൻ. ഇവയുടെ സംയോജിത നീളം 742.1 കിലോമീറ്ററായിരിക്കും.

അതേസമയം തെലങ്കാനയിലെ മേഡ്ചൽ-മൽകാജ്ഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചാർലപ്പള്ളി ന്യൂ ടെർമിനൽ സ്റ്റേഷന് 13 കോടി രൂപയാണ് ചെലവ്. സെക്കൻ്റ് എൻട്രി സൗകര്യത്തോടൊപ്പം ഒരു പുതിയ കോച്ചിംഗ് ടെർമിനലായും സ്റ്റേഷൻ പ്രവർത്തിക്കും. ടെർമിനൽ പരിസ്ഥിതി സൗഹൃദവും യാത്രക്കാർക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയതുമാണ്. പുതിയ ടെർമിനൽ സ്റ്റേഷന്റെ വരവോടെ നിലവിലെ കോച്ചിംഗ് ടെർമിനലുകളായ സെക്കന്തരാബാദ്, ഹൈദരാബാദ്, കാച്ചിഗുഡ എന്നിവിടങ്ങളിലെ തിരക്ക് കുറയ്‌ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Tags: inaugurationpm modidevelopment projectsRailway Division Projects
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies