ആഗോള ബോക്‌സോഫീസിൽ കത്തിക്കയറി മാർക്കോ; 100 കോടി ക്ലബിൽ മുത്തമിട്ടു; സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഗോള ബോക്‌സോഫീസിൽ കത്തിക്കയറി മാർക്കോ; 100 കോടി ക്ലബിൽ മുത്തമിട്ടു; സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 08:16 pm IST
Facebook
Twitter
WhatsAppTelegram

ഇടിയുടെ വെടിപൂരം തീർത്താണ് ഉണ്ണി മുകുന്ദന്റെ മാർക്കോ തിയേറ്ററുകളിൽ കത്തിക്കയറിയത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ ഹിറ്റായി മുന്നേറുമ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി പടത്തെ തേടിയെത്തിയിരിക്കുകയാണ്. ആഗോള ബോക്‌സോഫീസിൽ സിനിമ 100 കോടി നേടിയെന്ന വാർത്തയാണ് ഉണ്ണി മുകുന്ദനും നിർമാതാക്കളായ ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സും പങ്കുവയ്‌ക്കുന്നത്.

ലോകമെമ്പാടും കൊടുങ്കാറ്റായി മാർക്കോ വീശിയടിക്കുന്നുവെന്ന തരത്തിൽ 100 കോടി നേടിയതിന്റെ പോസ്റ്ററാണ് ഉണ്ണി പങ്കുവച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാർക്കോ പുറത്തിറങ്ങിയിരുന്നു. മറ്റ് ഭാഷകളിലും വൻ സ്വീകാര്യതയാണ് മാർക്കോയെ തേടിയെത്തിയത്. കൊറിയയിൽ ഉൾപ്പെടെ മാർക്കോയ്‌ക്ക് വൻ സ്വീകാര്യത ലഭിച്ചത് മലയാള സിനിമാ ലോകത്തെ വിദേശികളും ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ്.

മലയാളത്തിന് സ്വന്തമായി ഒരു സമ്പൂർണ വയലൻസ് ചിത്രം എന്ന പേരിലായിരുന്നു മാർക്കോയുടെ പ്രമോഷനുകൾ. ഹോളിവുഡ് സിനിമകളിൽ മാത്രം മലയാളി, കണ്ടു പരിചയിച്ച വയലൻസ്. അതിന്റെ എല്ലാ പിരിമുറുക്കങ്ങളും ചടുലതയും കോർത്തിണക്കിയാണ് മാർക്കോ ഒരുക്കിയിരിക്കുന്നത്.’ ദ മോസ്റ്റ് വയലന്റ് ‘ ഫിലിം എന്ന് തുടക്കത്തിൽ തന്നെ അണിയറപ്രവർത്തകർ മുന്നറിയിപ്പ് നൽകി. പ്രേക്ഷകർ ആ പരീക്ഷണം ഏറ്റെടുത്തു. അതിന്റെ തെളിവാണ് തിയേറ്ററുകളിൽ നിന്നും മാർക്കോയ്‌ക്ക് ലഭിച്ച പ്രതികരണങ്ങൾ.

ഹോളിവുഡ് സിനിമകൾക്കൊപ്പം കിടപിടിക്കുന്ന ഉണ്ണിയുടെ ആക്ഷൻ രംഗങ്ങൾ മലയാളികളെ പോലെ മറ്റുള്ളവരും ഏറ്റെടുത്തു. ആഗോള ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ മാർക്കോ എത്തി നിൽക്കുമ്പോൾ ഉണ്ണിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളിലും പ്രതീക്ഷയേറെയാണ്.

Tags: Unni MukundanMARCO100 Cr Club
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies