ബാലയ്യയുടെ പിറന്നാൾ; ന്യൂ യോർക്ക് ടൈംസ് സ്‌ക്വയറിൽ മിന്നിത്തിളങ്ങി ചിത്രങ്ങൾ; തകർത്താഘോഷിച്ച് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബാലയ്യയുടെ പിറന്നാൾ; ന്യൂ യോർക്ക് ടൈംസ് സ്‌ക്വയറിൽ മിന്നിത്തിളങ്ങി ചിത്രങ്ങൾ; തകർത്താഘോഷിച്ച് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 10:18 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : തെലുങ്ക് സിനിമ ലോകത്തെ തലയെടുപ്പുള്ള നായകനാണ് നന്ദമൂരി ബാലകൃഷ്ണ. ആരാധകർ ഇദ്ദേഹത്തെ ബാലയ്യ എന്ന് വിളിക്കുന്നു. മുൻ ആന്ധ്ര മുഖ്യമന്ത്രി നന്ദമൂരി താരക രാമറാവുവിന്റെ മകനാണ് എൻ ബി കെ എന്ന് കൂടി അറിയപ്പെടുന്ന ബാലകൃഷ്ണ.ഇന്നലെ ബാലയ്യയുടെ പിറന്നാളായിരുന്നു.

എല്ലാവർഷവും ബാലയ്യയുടെ പിറന്നാൾ ആരാധകർ ആഘോഷിക്കാറുണ്ട്. എന്നാൽ ഇക്കുറി അദ്ദേഹത്തിന്റെ പിറന്നാളാഘോഷം ന്യൂ യോർക്കിൽ വരെയെത്തി. ലോക വിനോദ വ്യവസായത്തിന്റെ തലസ്ഥാനമായി കണക്കാക്കപ്പെടുന്ന ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിന്നിത്തിളങ്ങി. 150 അടി ഉയരവും 100 അടി വീതിയുമുള്ള സ്‌ക്രീനിലാണ് ബാലകൃഷ്ണയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. അദ്ദേഹം അഭിനയിച്ച വിവിധ സിനിമകളിലെ ഫോട്ടോകൾ ഇവിടെ പ്രദർശിപ്പിച്ചു. അമേരിക്കൻ സമയം അനുസരിച്ച് ജൂൺ 10 അർദ്ധരാത്രി മുതൽ 11 അർദ്ധരാത്രി വരെ, ഓരോ 10 മിനിറ്റിലും 15 സെക്കൻഡ് വീതം ഈ ചലച്ചിത്ര ഫോട്ടോ പരമ്പര പ്രദർശിപ്പിച്ചു.

നിരവധി പ്രമുഖരാണ് ബാലയ്യക്ക് ജന്മ ദിനാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയത്.അതോടൊപ്പം അദ്ദേഹത്തിന്റെ ആരാധകർ “ഹാപ്പി ബർത്ത്ഡേ എൻബികെ” എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഈ ദിനം ഇന്ത്യയിൽ ട്രെൻഡു ചെയ്യിച്ചു. ബാലയ്യ 2014 മുതൽ ആന്ധ്രാപ്രദേശിലെ ഹിന്ദുപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയാണ്.

കൂടാതെ ,നന്ദമുരി ബാലകൃഷ്ണയും അർജുൻ രാംപാലും ഒന്നിക്കുന്ന ഭഗവന്ത് കേസരി എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറും റിലീസായി. ഭഗവന്ത് കേസരിയുടെ ടീസർ 2 മണിക്കൂർ കൊണ്ട് 1 ദശലക്ഷം വ്യൂസ് നേടി.

തുടയിൽ തട്ടി സ്‌ക്രീനിൽ വിരൽ നീട്ടിയാൽ ട്രെയിൻ പിന്നിലേക്ക് നീങ്ങുക . റൺവേയിൽ ഇറങ്ങുന്ന വിമാനത്തെ തടസ്സപ്പെടുത്തുക ടാറ്റ സുമോയെ വിമാനമാക്കി മാറ്റുക തുടങ്ങിയ രംഗങ്ങൾ സിനിമയിൽ അവതരിപ്പിച്ച ബാലയ്യ ഒരേപോലെ കയ്യടിയും ട്രോളും ഏറ്റുവാങ്ങിയിട്ടുണ്ട്.

അതുപോലെ അദ്ദേഹം പറയുന്ന പഞ്ച് ലൈനുകളും ജനപ്രിയമാണ്, ചില സാമ്പിളുകൾ, “Dont trouble the trouble if you trouble the trouble, trouble disturbs you… I am not the trouble I’m the true”. ഈ ഡയലോഗുകൾ സീരിയസ് ആയി പറഞ്ഞ് ആരാധകരെ ചിരിപ്പിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.

തന്റെ സിനിമകളെ വ്യാപകമായി ട്രോളിയിട്ടും 20 വർഷമായി അദ്ദേഹം മാസ് ഹീറോയായി തുടരുന്നു. തെലുങ്ക് ആരാധകർ അദ്ദേഹത്തെ ഗോഡ് ഓഫ് മാസ്സ് എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ “അഖണ്ട, ഈ വർഷത്തെ വീരസിംഹ റെഡ്ഡി” തുടങ്ങിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസ് കളക്ഷനിൽ ഏറെ മുന്നേറി. അദ്ദേഹത്തിന്റെ സിനിമയുടെ ട്രെയിലറിനൊപ്പം ട്രോള് രംഗങ്ങളും ലക്ഷക്കണക്കിന് പേർ കണ്ട് ഹിറ്റായി.

Tags: Nandamuri Balakrishna
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies