നരനും മീശമാധവനും അടക്കം ഒന്നിനും രണ്ടാംഭാഗം ചിന്തിച്ചിട്ടില്ല; ഓരോ സിനിമയും ചെയ്യുന്നത് ബോക്സോഫീസ് ലക്ഷ്യമാക്കി: രഞ്ജൻ പ്രമോദ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നരനും മീശമാധവനും അടക്കം ഒന്നിനും രണ്ടാംഭാഗം ചിന്തിച്ചിട്ടില്ല; ഓരോ സിനിമയും ചെയ്യുന്നത് ബോക്സോഫീസ് ലക്ഷ്യമാക്കി: രഞ്ജൻ പ്രമോദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 06:23 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് മറക്കാനാകാത്ത നിരവധി സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ തുടങ്ങിയ ഹിറ്റ് സിനിമകളുടെ തിരക്കഥ എഴുതിയത് രഞ്ജൻ പ്രമോദാണ്. രഞ്ജൻ ആദ്യമായി തിരക്കഥയെഴുതിയത് 2001-ൽ ഭാവം എന്ന സിനിമയ്‌ക്കായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ആ സിനിമ തീയേറ്ററിൽ പരാജയം നേരിട്ടു.

ഇതിന് ശേഷം ലാൽ ജോസ്-രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് മലയാളികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ മീശമാധവൻ. പിന്നീട് വിജയങ്ങളുടെ വൻ നിരയായിരുന്നു രഞ്ജൻ പ്രമോദ് സൃഷ്ടിച്ചത്. രക്ഷാധികാരി ബൈജു ഒപ്പ് ആയിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രം. ബോക്സോഫീസിൽ അത്ഭുതവിജയവും ഒട്ടേറെ പുരസ്കാരങ്ങളും നേടിയ രക്ഷാധികാരി ബൈജു ഒപ്പ് പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച് ആറുവർഷം പിന്നിട്ടു. നീണ്ട ഇടവേളയ്‌ക്കുശേഷം ‘ഒ. ബേബി’ എന്ന സിനിമയുമായി എത്തുകയാണ് രഞ്ജൻ പ്രമോദ്. പുതിയ സിനിമയുടെ രചനയും സംവിധാനവും രഞ്ജൻ പ്രമോദ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തനാണ് സിനിമയിലെ നായകൻ.

സിനിമ വിജയിക്കാനുള്ള വിജയ മന്ത്രമൊന്നും തനിക്കറിയില്ല. പക്ഷെ, ബോക്സ് ഓഫീസ് വിജയമെന്നത് തനിക്ക് ഏറെ പ്രധാന്യമുള്ള ഒന്നാണെന്ന് രഞ്ജൻ പ്രമോദ് പ്രതികരിച്ചി. തനിക്ക് കിക്ക് തരുന്നത് അതാണ്, എപ്പോഴും ചെയ്യുന്നത് പരീക്ഷണ സിനിമകളാണ്. ബോക്സ് ഓഫീസിലേക്കുള്ള പരീക്ഷണമാണത്. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാൻ പ്രശ്നമില്ലെങ്കിലും സിനിമ പുറത്തിറക്കുകയെന്നത് ശ്രമകരമാണ്. സിനിമയുടെ റിലീസിന് താരമൂല്യം സഹായിക്കും. പക്ഷെ ആദ്യ ദിവസം മാത്രമേ താരമൂല്യത്തിന്റെ പിന്തുണയുണ്ടാകൂയെന്നും രഞ്ജൻ അഭിപ്രായപ്പെട്ടു.

എല്ലാം ഒത്തുവരുമ്പോഴാണ് സിനിമ സംഭവിക്കുന്നത്. ചെയ്ത ഓരോസിനിമയും തന്റെ ഓരോതരം ശ്രമങ്ങളായിരുന്നു. അതിൽ മീശമാധവൻ, നരൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, രക്ഷാധികാരി ബൈജു തുടങ്ങി ചിലത് ട്രെൻഡ് സെറ്ററുകളായി. നരനും മീശമാധവനും അടക്കം ഒരു ചിത്രത്തിനും രണ്ടാംഭാഗം ചിന്തിച്ചിട്ടില്ല. സീക്വൽ ഉണ്ടാക്കണമെങ്കിൽ ആദ്യപടം ചെയ്യുമ്പോൾ തന്നെ ഒരുങ്ങണം. അന്ന് ആ സിനിമകൾ ചെയ്യുമ്പോൾ തുടർച്ചയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം, അന്ന് സീക്വലുകൾ വിരളമായിരുന്നു. സീക്വലുകൾ ചെയ്യുന്നത് പുതിയകാലത്തെ ട്രെൻഡാണ്. അടുത്ത സിനിമ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി മമ്മൂട്ടി കമ്പനിക്ക് വേണ്ടിയാണ് ചെയ്യുന്നത്. ബോക്സോഫീസിനെ ലക്ഷ്യമാക്കി തന്നെയാണ് ഞാൻ ഓരോ സിനിമയും ചെയ്യുന്നത്. ഓരോ പരീക്ഷണവും ബോക്സോഫീസിൽ വിജയം കാണുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:
Share
Tweet
SendShare

More News from this section

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies