കരയിലെ ഏറ്റവും വിഷവീര്യമുള്ള പാമ്പ്; വാസം വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയിൽ: കടി കിട്ടിയാൽ അരമണിക്കൂറിനുള്ളിൽ മരണം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കരയിലെ ഏറ്റവും വിഷവീര്യമുള്ള പാമ്പ്; വാസം വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയിൽ: കടി കിട്ടിയാൽ അരമണിക്കൂറിനുള്ളിൽ മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 10:33 pm IST
Facebook
Twitter
WhatsAppTelegram

വിഷമുള്ളതും ഇല്ലാത്തുമായ നിരവധി പാമ്പുകൾ ലോകത്തുണ്ട്. ചിലത് അപകടകാരികളാണെങ്കിൽ മറ്റ് ചിലത് നിരുപദ്രവകാരികളായിരിക്കും. ഇത്തരത്തിൽ വിഷവീര്യമുള്ള വിഭാഗത്തിൽപ്പെടുന്നവയാണ് ഇന്‍ലന്‍ഡ് തായ്പൻ എന്ന പാമ്പ്. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും വിജനമായ പ്രദേശമായ കൂബര്‍ പെഡിയിലാണ് ഈ വിഭാ​ഗത്തിലെ പാമ്പ് കാണപ്പെടുന്നത്.

വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയിലാണ് ഇന്‍ലന്‍ഡ് തായ്പനുകൾ വസിക്കുന്നത്. വിഷത്തിന്‍റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും ഇന്‍ലന്‍ഡ് തായ്പനുകള്‍ പൊതുവെ ആരെയും ആക്രമിക്കാറില്ല. ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് കൂബര്‍ പെഡിയില. ഈ സമതലം അറിയപ്പെടുന്നത് മൂണ്‍ പ്ലെയിന്‍ അഥവാ ചാന്ദ്ര സമതലം എന്നാണ്. ഈ പ്രദേശത്തിനു കാഴ്ചയില്‍ ഒരു അന്യഗ്രത്തിന്‍റെ ഛായയുള്ളതിനാലാണ് ഈ പേരു നല്‍കിയിരിക്കുന്നത്.

മനുഷ്യവാസമില്ലാത്ത പ്രദേശത്താണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ആവാസ മേഖലയില്‍ വച്ച് മനുഷ്യര്‍ക്കിതുവരെയും കടിയേറ്റിട്ടുമില്ല. കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും ഇവയുടെ എണ്ണം ഇപ്പോഴും ആരോഗ്യകരമായ നിലയിലാണെന്നാണ് ജന്തുശാസ്ത്രഞ്ജർ പറയുന്നത്. അതിനാല്‍ തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇന്‍ലന്‍ഡ് തായ്പനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയുടെ ആവാസമേഖല മനുഷ്യന് ഉപയോഗ ശൂന്യമായതിനാല്‍ മനുഷ്യരില്‍ നിന്നുള്ള ഭീഷണിയും ഇവ നേരിട്ടിട്ടില്ല.

ഓസ്ട്രേലിയയിലെ ​ഗോത്രവർ​ഗക്കാർ ഇതിനെ ഡാൻഡാറബില്ല എന്നാണ് വിളിക്കുന്നത്. ഈ പാമ്പിനെ കുറിച്ച് ആദ്യമായി പഠനം നടത്തിയത് 1879 ൽ ഫ്രെഡറിക്ക് മക്കൊയ് ആയിരുന്നു. 1882 ൽ വില്യം ജോൺ മക്ലെയും ഈ പാമ്പിനെ പറ്റി പരാമർശിച്ചിരുന്നു. പിന്നീട് ഇവയെ ശാസ്ത്രലോകം കാണുന്നത് 1972ൽ മാത്രമായിരുന്നു.

വിഷത്തിന്റെ കാഠിന്യം കണക്കാക്കുവാൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇവയുടെ വിഷം കടൽപാമ്പുകളെക്കാൾ മാരകമാണ് എന്ന് കണ്ടെത്തിയത്. മനുഷ്യന്റെ ഹൃദയഭിത്തികളിൽ ഏറ്റവും മാരകമായ ആഘാതം ഏൽപ്പിക്കുവാൻ ഇവയുടെ വിഷത്തിനു കഴിയും. മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവ സസ്തനികളെയാണ് വേട്ടയാടുന്നത്. ഉഷ്ണരക്തം ഉള്ള ജീവികളെ വേഗത്തിൽ കൊല്ലാൻ ഇവയുടെ വിഷത്തിനു കഴിയുന്നു. ഇവയുടെ ഒരു കടിയിൽ ഉടനെ ചികിത്സ കിട്ടിയില്ലെങ്കിൽ 30-45 മിനുട്ടുകൾക്ക് ഉള്ളിൽതന്നെ രോഗി മരിക്കുന്നു.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies