ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് അമൃത്സറിൽ നിന്ന് അഹമ്മദാബാദിലേയ്ക്ക് പോയ ഇൻഡിഗോ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ കടന്നു. അടാരിയിൽ നിന്നാണ് വിമാനം പാകിസ്താ നിലേയ്ക്ക് കടന്നത്. തുടർന്ന് മുപ്പത് മിനിട്ടുകൾക്ക് ശേഷം വിമാനം ഇന്ത്യൻ അതിർത്തിയിൽ തിരിച്ചെത്തി.
ഇൻഡിഗോ എയർലൈൻസിന്റെ 6ഇ-645 വിമാനം ശനിയാഴ്ച രാത്രിയോടെ ആയിരുന്നു പാകിസ്ഥാൻ വ്യോമാതിർത്തിയിലേയ്ക്ക് കടന്നത്. പാകിസ്ഥാനിലെ ഗുർജൻവാല നഗരം വരെയാണ് വിമാനം ദിശമാറി പറന്നത്.
രാത്രി 8.15-ഓടെ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ കടന്ന വിമാനം ഏതാണ്ട് 8.31-വരെ പാകിസ്താൻ പ്രദേശത്ത് തുടർന്നതായുമാണ് റിപ്പോർട്ട്. എന്നാൽ പഞ്ചാബിലെ മോശം കാലാവസ്ഥയെ തുടർന്നാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായതെന്ന് ഇൻഡിഗോ എയർലൈൻസ് വക്താവ് അറിയിച്ചു.
Comments