ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന ഒരു ഭീകരനെ പിടികൂടി. ജമ്മു കശ്മീർ ബന്ദിപോര മേഖലയിൽ രാഷ്‌ട്രീയ റൈഫിൾസും, പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ പിടികൂടിയത്.
പിടിയിലായ ഭീകരൻ ലഷ്‌കർ ഇ തൊയ്ബ ഭീകര സംഘടനയിൽ പെട്ടതാണെന്നും രണ്ട് ചൈനീസ് നിർമ്മിത ഗ്രനേഡുകൾ പിടിച്ചെടുത്തെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇയാളെ സുരക്ഷാ സേന കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.















