ആരാധകർ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും. ഇപ്പോഴിതാ പുതിയ വിവാഹ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി കിയാരയും കാർത്തിക് ആര്യനും. വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ കണ്ടതോടെ ആരാധകർ ആശയക്കുഴപ്പത്തിൽ ആയിരിക്കുകായാണ്. ആരാധകർ പലരും ഇരുവരും വിവാഹിതരായി എന്ന തരത്തിലാണ് ചിത്രം ചർച്ച ചെയ്തത്. എന്നാൽ ഇരുവരും ഒന്നിക്കുന്ന ‘സത്യ പ്രേം കി കഥ’-യിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ട വിവാഹചിത്രങ്ങൾ പോലെയാണ് സ്റ്റിൽസുകൾ പ്രചരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ കാർത്തിക് ആര്യൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ആരാധകരുടെ ചർച്ചകൾ ചൂടുപിടിച്ചത്. കിയാര പുനർ വിവാഹിതയായി എന്നതരത്തിൽ ആയി ആരാധകരുടെ ചർച്ചകൾ. സിദ്ധാർഥ്-കിയാര വിവാഹം പുനരാവിഷ്‌കരിച്ചതുപോലെയാണ് ഈ ചിത്രങ്ങളെന്നും ആരാധകർ പറയുന്നു.
വധൂ വരൻമാരുടെ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമാണ് മാറ്റമുള്ളത്. ചിത്രങ്ങളിലെ ചില പോസുകൾ സിദ്ധാർഥ്-കിയാര വിവാഹത്തിന് സമാനമാണ്. സ്വന്തം വിവാഹദിനത്തിലെ ചിത്രം റീക്രിയേറ്റ് ചെയ്യാൻ കിയാര എന്തിന് അനുവദിച്ചു എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഈ ചിത്രങ്ങൾ കിയാരയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ നടി അത് ഡിലീറ്റ് ചെയ്തു. വളരെ വിചിത്രമായ പ്രൊമോഷൻ തന്ത്രമാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയർന്നു. കിയാര ഇത്തരത്തിൽ ചെയ്തതിൽ നിരാശയുണ്ടെന്നും ആരാധകർ പോസ്റ്റിന് താഴെ കുറിച്ചു.















