എല്ലാ ദിവസവും സൂര്യനമസ്‌കാരം ചെയ്ത് ഒരു ദിവസം തുടങ്ങുമ്പോൾ മനസും ശരീരവും ഒരു പോലെ ആരോഗ്യപരമാകാൻ സഹായിക്കുന്നു. ഇപ്പോഴിതാ 108 സൂര്യനമസ്‌കാരങ്ങൾ ചെയ്ത് താരമായിരിക്കുകയാണ് ബോളിവുഡ് താരം അലയ. യോഗാഭ്യാസത്തിന്റെ ദൃശ്യങ്ങൾ പലപ്പോഴും അലയ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അമ്പത് മിനിറ്റിൽ 108 സൂര്യനമസ്‌കാരങ്ങൾ ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അലയ.
‘ഫാനും എസിയുമില്ലാതെ 108 സൂര്യ നമസ്‌കാരങ്ങൾ ആദ്യമായി ചെയ്ത് ഒരു രസകരമായ പ്രഭാതം ആസ്വദിച്ചുവെന്ന് അടികുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സൂര്യനമസ്‌കാരമോ എന്ന് ആശ്ചര്യത്തോടെ ചോദിച്ച് കളിയാക്കിയവർക്ക് മറുപടിയും നൽകികൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. സൂര്യനമസ്‌കാരത്തിന്റെ വിവിധ രൂപങ്ങളും താരം നമുക്ക് വീഡിയോയിലൂടെ പരിജയപ്പെടുത്തി തരുന്നുണ്ട്.
12 ആസനങ്ങളുടെ യോഗ ക്രമം’അൾട്ടിമേറ്റ് ആസനം’ എന്നും അറിയപ്പെടുന്നു. ഇത് ശരീരത്തിന് പുറകിലും പേശികൾക്കും ബലം നൽകുന്നു. മെറ്റബോളിസം ഉയർന്നതിനാൽ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. യോഗാസനം, പ്രണാമാസനം, ഹസ്തൗത്തനാസനം, പാദഹസ്താസനം തുടങ്ങിയ 12 ആസനങ്ങളുടെ പരമ്പരയാണ് സൂര്യനമസ്‌കാരം. 108 സൂര്യനമസ്‌കാരങ്ങളെ അഷ്ടാംഗ സൂര്യ നമസ്‌കാരം എന്നാണ് പറയുന്നത്. 108 എന്നത് അർത്ഥവക്തമായിട്ടുള്ള സംഖ്യയാണ്. ഒന്ന് ഐക്യത്തെയും പൂജ്യം സമ്പൂർണതയെയും എട്ട് അനന്തതയെയുമാണ് സൂചിപ്പിക്കുന്നത്.















