ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുൽ വിക്കറ്റ് നേടിയ ജെയിംസ് ആൻഡേഴ്‌സണെ ആരാധകർ വിളിക്കുന്നത് വീഞ്ഞെന്നാണ്. നല്ല ഒന്നാന്തരം വീഞ്ഞ്. കാരണം വേറൊന്നുമല്ല. പഴകുംതോറും ഈ പേസ് ബൗളർക്ക് വീര്യവും മൂർച്ചയുമേറുന്നത് തന്നെ കാരണം. 40 വയസായെങ്കിലും വേഗത്തിനോ സ്വിംഗിനോഒരിടിവും സംഭവിച്ചിട്ടില്ല.
കുറഞ്ഞ റണ്ണപ്പിൽ കൂടുതൽ വേഗം കൈവരിക്കുന്ന ചുരുക്കം ചില ബൗളർമാരിൽ ഒരാളാണ് ജിമ്മി. അവശ്യഘട്ടങ്ങളിൽ ബാറ്റിംഗിലും നിർണായക സമ്പാവനകൾ നൽകാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ട്.30 വയസ്സ് തികയുമ്പോൾ, ആൻഡേഴ്‌സൺ 23.17 ശരാശരിയിൽ 417 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്, ഇത് മാൽക്കം മാർഷൽ, വഖാർ യൂനിസ്, ഇയാൻ ബോതം എന്നിവർ അവരുടെ കരിയറിൽ നേടിയതിനേക്കാൾ കൂടുതലാണ്.
40ാം വയസിൽ വൈറ്ററൻ താരം ഇറങ്ങുന്നത് കരിയറിലെ പത്താം ആഷസ് പരമ്പരയ്‌ക്കാണ്. 35 മത്സരങ്ങളിൽ 112 വിക്കറ്റെടുത്തിട്ടുണ്ട്. 2015ൽ എഡ്ജ്ബാസ്റ്റണിൽ 47 റൺസിന് ആറ് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ്. ഓസ്ട്രേലിയക്കെതിരെ നാട്ടിൽ ആഷസ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോർഡ് കാത്തുസൂക്ഷിക്കാനാണ് ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ഇറങ്ങുന്നത്.2025-26 ആഷസിൽ ഉണ്ടാകുമോ എന്ന് അയാളോട് ചോദിച്ചാൽ മറുപടി ഇതായിരിക്കും. ”അന്ന് എനിക്ക് 42 വയസ് തികയും ആ ഗ്രൂപ്പിൽ കളിക്കുന്നത് സന്തോഷം പകരുന്നതാണ്. ഞാൻ അതിന് ആഗ്രഹിക്കുന്നുമുണ്ട്. നമുക്ക് നോക്കാം. എന്നാണ്.















