യുഎഇയിലെ കലാ-സാംസ്കാരിക രംഗത്ത് വ്യക്തമായ സാന്നിദ്ധ്യം അറിയിച്ച ശ്രീരാഗ് ഫ്രെയിംസ്, കായികരംഗത്ത് കൂടി ശക്തമായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജൂൺ 25-ന് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുകയാണ്. കലാരംഗത്തും, കായികരംഗത്തും മികവ് തെളിയിക്കാൻ ഒരുങ്ങുകയാണ് ശ്രീരാഗ് ഫ്രെയിംസ്.
ഇതോടെ യുഎഈയിലെ പ്രവാസ ജീവിതത്തിൽ ആരോഗ്യമുള്ളൊരു സമൂഹത്തെ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. ജൂൺ 25 ന് ഖിസൈസിൽ പ്രവർത്തിക്കുന്ന ബാഡ്മിന്റൻ അക്കാഡമിയിൽ രാവിലെ ഒമ്പത് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടൂർണ്ണമെന്റ്, രണ്ട് ക്യാറ്റഗറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ വനിതൾക്കായി ബിഗിനേഴ്സ്തല മത്സരങ്ങളും മത്സരങ്ങളും ഉണ്ടായിരിക്കും. മത്സരത്തിൽ യുഎഈയിലെ പ്രമുഖ ബാഡ്മിന്റൺ താരങ്ങൾ പങ്കെടുക്കും.
Comments