നർസിങ്പൂർ ; കുട്ടിക്കാലം മുതൽ സനാതന മൂല്യങ്ങളിൽ ഉറച്ച് വിശ്വസിച്ച മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു . നർസിംഗ്പൂർ ജില്ല സ്വദേശി ഫാസിൽ ഖാനാണ് ഹിന്ദുമതം സ്വീകരിച്ചത് . സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയതെന്നും , തന്റെ പിതാവ് ഹിന്ദുവായിരുന്നുവെന്നും അമൻ പറഞ്ഞു . തന്റെ പിതാവ് ജന്മം കൊണ്ട് ഹിന്ദുവാണെന്നും എന്നാൽ മുസ്ലീമായ അമ്മയെ വിവാഹം കഴിക്കാൻ വേണ്ടി ഇസ്ലാം മതം സ്വീകരിച്ച് ഷെയ്ഖ് അബ്ദുൾ ആയെന്നും അമൻ കൂട്ടിച്ചേർത്തു.
ഹിന്ദു മതം സ്വീകരിച്ച അമൻ മദ്ധ്യപ്രദേശിലെ കരേലി ജില്ലയിലെ ശ്രീരാം ക്ഷേത്രത്തിൽ വച്ച് തന്റെ പ്രണയിനിയായ സോണാലി റായിയെ വിവാഹം കഴിക്കുകയും ചെയ്തു .ഹൈന്ദവ-ഇതിഹാസ ഗ്രന്ഥമായ രാമചരിതമനസിനു മേൽ പ്രതിജ്ഞ ചെയ്താണ് ഫാസിൽ തന്റെ പേര് അമൻ റായി എന്ന് മാറ്റിയത് .
ശ്രീരാമന്റെ വിഗ്രഹത്തിന് മുന്നിൽ ഹിന്ദുമതത്തിലേക്ക് മടങ്ങാനുള്ള ആചാരത്തിന്റെ ഭാഗമായി നടത്തിയ ജാനു സംസ്കാര ചടങ്ങിന്റെ അനുഭവം സന്തോഷകരമാണെന്ന് അമൻ പറഞ്ഞു . കൂട്ടിച്ചേർത്തു. ഹിന്ദുമതം സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും യുവാവ് വ്യക്തമാക്കി.
സൊനാലി റായിയെ ഏകദേശം അഞ്ച് വർഷം മുമ്പ് ഗദർവാരയിലെ ദമ്രു വാലി ശിവക്ഷേത്രത്തിൽ വെച്ചാണ് അമൻ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും പരസ്പരം സംസാരിക്കുകയും പ്രണയത്തിലാവുകയും ചെയ്തു. ഹിന്ദുമതത്തിലേക്ക് മടങ്ങാൻ അമൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അതിനാലാണ് വിവാഹം കഴിക്കാൻ സമ്മതിച്ചതെന്നും സോണാലി റായ് മാധ്യമങ്ങളോട് പറഞ്ഞു.
Comments