'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും'; വീണ്ടുമൊരു വായനാദിനം പറയുന്നത്...
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും’; വീണ്ടുമൊരു വായനാദിനം പറയുന്നത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 11:37 pm IST
Facebook
Twitter
WhatsAppTelegram

വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക’വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും’എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. ‘വായിച്ച് വളരുക’ എന്ന സന്ദേശമാണ് വായനാദിനത്തിൽ പങ്കുവെയ്‌ക്കുന്നത്. കൂടാതെ ജൂൺ 19 മുതൽ 26 വരെ വായനാവാരവും ആചരിക്കുന്നു. വായനയ്‌ക്ക് പ്രധാന്യം കുറഞ്ഞ് വരുന്ന കാലത്ത് വായനാദിനം ഏറെ പ്രാധാന്യമർഹിക്കുന്നു.

വിദ്യാർത്ഥികളിൽ പഠനം പുരോഗതി പ്രാപിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും അച്ചടക്കം ഉണ്ടാക്കുന്നതിനും വായന അനിവാര്യമാണ്. പുതിയ അറിവുകൾ, പുതിയ ചിന്തകൾ, പുതിയ ആശയങ്ങൾ ഇതൊക്കെ ഉണ്ടാകണമെങ്കിൽ ഒരുപാട് പുസ്തകങ്ങൾ വായിക്കണം. പഠിക്കുന്ന പുസ്തകങ്ങൾ മാത്രമല്ല പത്രങ്ങളും ആനുകാലികങ്ങളും കഥകളും കവിതകളും നോവലുകളുമൊക്കെ വായിക്കണം. ജീവിതത്തിൽ ഉന്നത വിജയം നേടിയവരുടെ ആത്മകഥകൾ വായിക്കണം. അവരൊക്കെ എങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയതെന്ന് പഠിക്കണം. ഫ്രാൻസിസ് ബേക്കണിന്റെ അഭിപ്രായത്തിൽ ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടതാണ്. ചിലത് വിഴുങ്ങേണ്ടതും. അപൂർവ്വം ചില പുസ്തകങ്ങൾ ചവച്ചരച്ച് ദഹിപ്പിക്കേണ്ടതാണ്. കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ ‘പുത്തകം’ എന്നാണ് വിളിച്ചിരുന്നത്. പുത്തൻ കാര്യങ്ങൾ അകത്തുള്ളതാണ് പുത്തകം.

നന്നായി വായിക്കുന്ന ഒരാൾക്ക് നന്നായി എഴുതുവാൻ കഴിയും, നന്നായി സംഭാഷണം ചെയ്യുവാനും സാധിക്കും. ശരീരം പുഷ്ടിപ്പെടാൻ ആഹാരം ആവശ്യമുള്ളതുപോലെ മനസ്സിന്റെ ആരോഗ്യത്തിനു വായന അത്യന്താപേക്ഷിതമാണ്. തെളിഞ്ഞ വായനയിലൂടെ മാത്രമേ മനുഷ്യത്വവും മനുഷ്യസ്നേഹവും സഹവർത്തിത്വവും സഹാനുഭൂതിയും കരുണയുമൊക്കെ ഒരാളിൽ ജന്മമെടുക്കുകയുള്ളൂ. അതുകൊണ്ടാണ് ‘പുസ്തകം വായിച്ചു വളരാത്തവൻ വെറും മൃഗമാണ് ‘ എന്നു ഷേക്സ്പിയർ പറഞ്ഞത്.

പിഎൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19-നാണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കറിനെ വിശേഷിപ്പിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് ‘വായിച്ചുവളരുക; ചിന്തിച്ച് വിവേകം നേടുക’ എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തത് പണിക്കരാണ്.

ആലപ്പുഴ നീലംപേരൂരിൽ 1909 മാർച്ച് 1-ന് ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനനം.വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന പണിക്കരുടെ മനസ്സിൽ വായനശാല എന്ന ആശയം രൂപം കൊള്ളുകയായിരുന്നു. 1926-ൽ ജന്മനാട്ടിൽ സനാതന ധർമം എന്ന ഗ്രന്ഥശാല സ്ഥാപിച്ച് വായന യാത്ര തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം രൂപംകൊണ്ടത്. കേന്ദീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന് കീഴിൽ കൊണ്ട് വരാനും അദ്ദേഹത്തിന് സാധിച്ചു.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ എന്ന പേരിലാണ് പി. എൻ പണിക്കർ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമെന്നോണമാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് ഗവണ്മെന്റ് പാസാക്കിയത്. അദ്ദേഹത്തിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വായനയെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമം കൊണ്ട് വരികയെന്നത്.

Tags:
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies