ഇടുക്കി: വിനോദസഞ്ചാരികളെന്ന വ്യാജേനയെത്തി ആളൊഴിഞ്ഞ വീട്ടിൽ കയറി യുവതിയും യുവാവും ജീവനൊടുക്കി. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ, പുതുച്ചേരി സ്വദേശിനി തഹാനി എന്നിവരാണ് മരിച്ചത്. മറയൂർ-ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീടിനുള്ളിൽ കയറിയാണ് ഇരുവരും വിഷം കഴിച്ചത്. പുഷ്പൻ ടൗണിലേക്ക് പോയ സമയത്തായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ അവശനിലയിലായ യുവതി രാത്രി ഒമ്പത് മണിയോടെ റോഡിൽ കയറി ഒരു വാഹനം തടഞ്ഞു നിർത്തുകയും വിഷം കഴിച്ചെന്ന് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
Comments