യോഗ – ഭാരതത്തിന്റെ ആത്മചൈതന്യത്തിന്റെ നട്ടെല്ല്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

യോഗ – ഭാരതത്തിന്റെ ആത്മചൈതന്യത്തിന്റെ നട്ടെല്ല്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 06:22 pm IST
Facebook
Twitter
WhatsAppTelegram

ഭാരതീയ ശാസ്ത്ര പൈതൃകത്തിന്റെ വിശിഷ്ട സംഭാവനയാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാണ് യോഗ ശാസ്ത്രം.യോഗ എന്ന വാക്കിന് അനവധി വ്യാഖ്യാനങ്ങൾ ഉണ്ട്. എന്നാൽ പതഞ്ജലി മഹർഷി ഉദ്ദേശിച്ച അർത്ഥം ചിത വൃത്തി നിരോധ അഥവാ മാനസിക വൃത്തികളുടെ ബന്ധനം എന്നതാണ്.കൂടിച്ചേരുക യോജിക്കുക എന്നെല്ലാം അർത്ഥമുള്ള യൂജ് എന്ന ധാതുവിൽ നിന്നാണ് യോഗ എന്ന വാക്ക് ഉത്ഭവിച്ചത്.

ആരോഗ്യപരിപാലനം എന്ന പ്രാഥമികതലം മുതൽ പടിപടിയായി ഉയർന്ന് ഈശ്വര സാക്ഷാത്കാരം എന്ന അത്യാനന്ദ തലവും കടന്ന് ബ്രഹ്മജ്ഞാനത്തിൽ എത്തിച്ചേരുവാൻ സഹായകമാകും വിധം ചിട്ട ചെയ്തെടുത്ത ശാസ്ത്രചര്യയാണ് യഥാർത്ഥ യോഗ.

ഇന്ന് ലോകമെമ്പാടും അതിവേഗത്തിൽ പ്രചാരം ലഭിച്ചു വരുന്ന ശാസ്ത്രമാണ് യോഗ.യോഗ പ്രക്രിയ സർവലൗകീകമായതിന് തെളിവാണല്ലോ ഐക്യരാഷ്‌ട്രസഭ ജൂൺ 21ന് അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിക്കുന്നത്.ജ്ഞാന യോഗ, ഭക്തിയോഗ, കർമ്മയോഗ, രാജയോഗ, എന്നീ പലരൂപത്തിൽ യോഗയെ ആചാര്യന്മാർ വിശേഷിപ്പിക്കുന്നുണ്ട്.ആദ്യ യോഗത്തിലേക്കുള്ള ചവിട്ടുപടികൾ ആയിട്ടാണ് അഷ്ടാംഗയോഗത്തെ ജ്ഞാനികൾ വിശേഷിപ്പിക്കുന്നത്.സാംഖ്യതത്വത്തിൽ വേരുകൾ ഉള്ള യോഗാശാസ്ത്രം മനസ്സിനെയും ശരീരത്തിനെയും ഒരേസമയം നിയന്ത്രിക്കുന്നു. ഈ നിയന്ത്രണം ചിട്ടയായ പരിശീലനത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന ഒന്നാണ്.
യമം – നിയമം – ആസനം – പ്രാണയാമം – പ്രത്യാഹാരം – ധാരണ – ധ്യാനം – സമാധി എന്നിവയാണ് പതഞ്ജലി മഹർഷി പറയുന്ന അഷ്ടാംഗയോഗ.യോഗ എന്നാൽ ചില ആസനങ്ങളും ശ്വസന ക്രിയകളും ആണ് എന്ന് പലരും തെറ്റായി ധരിച്ചു വച്ചിട്ടുണ്ട്. ആധുനികകാലത്തിന്റെ ആവശ്യം ശരീരപരിപാലനം മാത്രമായതുകൊണ്ടാണ് അഷ്ടാംഗ യോഗത്തിലെ ആസനവും പ്രാണായാമവും മാത്രം വളർന്നത്.

അഷ്ടാംഗ യോഗത്തിലെ ആദ്യത്തെ നാല് അംഗങ്ങൾ ചേർന്നതിനെ ബഹിരംഗ യോഗാ എന്നും ശേഷിച്ച അംഗങ്ങളെ അന്തരംഗ യോഗ എന്നും പറയുന്നു.യമം നിയമം എന്നിവ ധാർമിക ശക്തിയും, ആസനം പ്രാണായാമം എന്നിവ ശാരീരികമായ പൂർണതയും നൽകുന്നു.പ്രത്യാഹാരം ധാരണ എന്നിവ മനസ്സിനെ ശക്തിപ്പെടുത്തുന്നു.ധ്യാനം ആത്മീയ പുരോഗതിയിലേക്കും സമാധി ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്നു

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിൻ സെക്രട്ടറിയാണ്.

Tags: Yoga 2023Yoga2023Dr Akshay M Vijay
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies