ട്രിപ്പ് പോകാൻ പ്ലാനുണ്ടോ? ദേ ഈ ഹൈവേകൾ കിടിലൻ അനുഭവം നൽകും!
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രിപ്പ് പോകാൻ പ്ലാനുണ്ടോ? ദേ ഈ ഹൈവേകൾ കിടിലൻ അനുഭവം നൽകും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 09:37 pm IST
Facebook
Twitter
WhatsAppTelegram

ട്രിപ്പ് പോകാനും യാത്രകൾ ചെയ്യാനും താത്പര്യമില്ലാത്തവർ ചുരുക്കമായിരിക്കും. യാത്രകൾക്കായി അധികം പേരും തിരഞ്ഞെടുക്കുന്നത് റോഡ് മാർഗമായിരിക്കും. എവിടേയ്‌ക്കാണോ യാത്ര ചെയ്യുന്നത് എന്നത് പോലെ പ്രധാനമാണ് സഞ്ചരിക്കുന്ന പാതയും. റോഡിന്റെ ഇരുവശങ്ങളിലെ കാഴ്ചകളും മനോഹര വീഥിയും യാത്രയെ പുതുമയുള്ളതാക്കുന്നു. അത്തരത്തിൽ ഇന്ത്യയെ റോഡ് മാർഗം അറിയാൻ ആഗ്രഹിക്കുന്നവർക്കായി നല്ല അടിപൊളി റോഡുകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഹൈവേകളിലൂടെയാണ് യാത്ര പോകാൻ പ്ലാൻ ചെയ്യുന്നതെങ്കിൽ ഈ വഴികളെ ഒഴിവാക്കരുതേ. അത്തരം അടിപൊളി റോഡുകളെ പരിചയപ്പെടാം…

1) ഹൈദരാബാദ്-വാറങ്കൽ ഹൈവേ

നിങ്ങൾ ഒരു പ്രകൃതി സ്‌നേഹിയാണെങ്കിൽ ഈ വഴിയിലൂടെ സഞ്ചരിച്ചിരിക്കണം. ഹൈദരാബാദ്, കാസിപേട്ട്, വാറങ്കൽ, ജങ്കാവോൺ തുടങ്ങിയ നഗരങ്ങളിലൂടെ തെലങ്കാനയിലെ കൊണ്ടങ്കലിനെയും ഛത്തീസ്ഗഡിലെ ഭോപ്പാൽ റോഡിനെയും ഈ ദേശീയ പാത ബന്ധിപ്പിക്കുന്നു . 474 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേയ്‌ക്ക് ഇരുവശവും പച്ചപ്പ് നിറഞ്ഞ മനോഹരമായ കാഴ്ചയാണ്. പച്ചപ്പ് വിരിച്ച വിശാല പാത തീർച്ചയായും നവ്യാനുഭൂതി നൽകുമെന്നതിൽ സംശമില്ല.

2) മുംബൈ-പൂനെ എക്‌സ്പ്രസ്‌വേ

ഇന്ത്യയിലെ ആദ്യത്തെ ആറുവരി, അതിവേഗ നിയന്ത്രിത ആക്‌സസ് ഹൈവേയാണ് മുംബൈ-പൂനെ എക്‌സ്പ്രസ്‌വേ. മുംബൈ, കിവാലെ, കലംബോലി, പൂനെ എന്നിവയെ ബന്ധിപ്പിക്കുന്ന പാതയാണിത്. ഹൈവേയിലെ രണ്ട് മണിക്കൂർ യാത്രയിൽ അതിശയകരമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 94.5 കിലോമീറ്ററാണ് ഹൈവേയുടെ നീളം.

3) മണാലി മുതൽ ലേ ഹൈവേ

ശാന്തമായതും മനസിന് കുളിർമയേകുന്നതുമായ കാഴ്ചയാണ് യാത്രക്കാർക്കായി ഈ 479 കിലോമീറ്റർ പാതയിലുള്ളത്. ഇരുവശത്തും പർവതനിരകളും പാറക്കൂട്ടങ്ങളും നിറഞ്ഞതാണ് ഹൈവേ. മണാലി, ലേ, ലാഹൗൾ, സ്പിതി എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ പാത.

4) ചെന്നൈ-പോണ്ടിച്ചേരി ഹൈവേ

കടൽ കാഴ്ചയും തണുത്ത കടൽക്കാറ്റും ചേർന്ന ഒരു യാത്രയാണോ നിങ്ങൾക്ക് വേണ്ടത്? എങ്കിൽ മികച്ച ഓപ്ഷനാണ് ഈസ്റ്റ് കോസ്റ്റ് റോഡ് എന്നറിയപ്പെടുന്ന ചെന്നൈ-പോണ്ടിച്ചേരി ഹൈവേ. 690 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് ബംഗാൾ ഉൾക്കടലിന് സമാന്തരമായി പോകുന്നു. ഈ ഹൈവേ ചെന്നൈ, കടലൂർ, പോണ്ടിച്ചേരി എന്നിവയെ ഉൾക്കൊള്ളുന്നു. പോണ്ടിച്ചേരിയിലെത്താൻ ഏറ്റവും മികച്ച റോഡാണിത്.

5) ബാംഗ്ലൂർ-ഊട്ടി ഹൈവേ

റോഡുകൾക്ക് ചുറ്റുമുള്ള പച്ച പുൽമേടുകളും ഉയരമുള്ള മരങ്ങളും ഉള്ള ഏറ്റവും മനോഹരമായ റോഡുകളിലൊന്നാണ് ബാംഗ്ലൂർ-ഊട്ടി ഹൈവേ. ബാംഗ്ലൂർ, ഊട്ടി, മുൽബാഗൽ, കോലാർ, മൈസൂരു എന്നിവയെ ഉൾക്കൊള്ളുന്നതാണ് ഈ ഹൈവേ. 533 കിലോമീറ്ററാണ് പാത.

6) ഗാംഗ്ടോക്ക് മുതൽ സോംഗോ തടാകം, നാഥു-ലാ പാസ് ഹൈവേ

ശൈത്യകാലത്തിന്റെ മനോഹാരിത അനുഭവിക്കാൻ കൊതിയുണ്ടോ, എങ്കിൽ സ്വപ്‌നഭൂമിയാണ് ഈ പാത. 37 കിലോമീറ്ററാണ് ഈ പാത. ജവഹർലാൽ നെഹ്റു റോഡിലൂടെയാണ് പാത പോകുന്നത്. ഗുവാഹത്തിയിൽ നിന്ന് ഹിമാലയൻ ഭൂമിയിലെ ഭൂപ്രദേശങ്ങളിലെത്താൻ എളുപ്പമാർഗമാണിത്.

Tags: road
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies