ഭാരതത്തിലെ പുണ്യഭൂമിയിലൂടെ ട്രിപ്പ്? ചെലവ് കുറഞ്ഞ പുരി-കാശി-അയോദ്ധ്യ പാക്കേജ് റെഡി; പുണ്യ ക്ഷേത്ര യാത്രയുമായി ഇന്ത്യൻ റെയിൽവേ; അറിയാം വിവരങ്ങൾ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിലെ പുണ്യഭൂമിയിലൂടെ ട്രിപ്പ്? ചെലവ് കുറഞ്ഞ പുരി-കാശി-അയോദ്ധ്യ പാക്കേജ് റെഡി; പുണ്യ ക്ഷേത്ര യാത്രയുമായി ഇന്ത്യൻ റെയിൽവേ; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 04:35 pm IST
FacebookTwitterWhatsAppTelegram

വിനോദ സഞ്ചാരികളെ ആകർഷിക്കും വിധമാണ് ഐആർസിടിസി ഓരോ പാക്കേജുകളും പ്രഖ്യാപിക്കുന്നത്.സാധാരണക്കാർക്കും പ്രശസ്തമായ സ്ഥലങ്ങളിലെത്തിപ്പെടാൻ അനുവദിക്കും വിധമാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇത്തരത്തിൽ ‘പുണ്യ ക്ഷേത്ര യാത്രയുമായി’ എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

പേരുപോലെ തന്നെ ചരിത്ര പ്രസിദ്ധമായ പുണ്യഭൂമിയിലേക്കാണ് ഭാരത് ഗൗരവ് ട്രെയിൻ യാത്ര നടത്തുന്നത്. പുരി-കാശി- അയോദ്ധ്യ എന്നിവടങ്ങളിലാണ് പുണ്യക്ഷേത്ര യാത്ര. തീർത്ഥയാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാകും ഇത്. എട്ട് രാത്രിയും ഒൻപത് പകലവും നീണ്ട് നിൽക്കുന്ന യാത്ര പുരി, കൊണാർക്ക്, ഗയ, വരാണാസി, അയോദ്ധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങൾ യാത്രയിൽ സന്ദർശിക്കാവുന്നതാണ്. ജൂൺ 28-ന് ആരംഭിക്കുന്ന പുണ്യയാത്ര ജൂലൈ നാലിനാണ് അവസാനിക്കുക. 700 പേർക്കാണ് യാത്രയിൽ പങ്കുച്ചേരാനുള്ള സുവർണാവസരം.

സഞ്ചാരികൾക്ക് പുരി ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് സൂര്യക്ഷേത്രം, ഗയയിലെ വിഷ്ണുപഥ് ക്ഷേത്രം, വരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും ഇടനാഴിയും, കാശി വിശാലാക്ഷി അന്നപൂർണ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാവുന്നതാണ്. ഒപ്പം രാത്രി ഗംഗാ ആരതിയിലും പങ്കുച്ചേരാവുന്നതാണ്. തുടർന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം, ഹനുമാൻ ഗർഹി എന്നിവിടങ്ങളിൽ സന്ദർശിച്ച് സരയു നദിയിലെ ആരതിയിലും സന്ദർശകർക്ക് പങ്കുച്ചേരാനുള്ള സുവർണാവസരവും റെയിൽവേ ഒരുക്കുന്നു. തുടർന്ന് സഞ്ചാരികൾ പ്രയാഗ്‌രാജിലാണ് എത്തുക. ഇവിടെ ത്രിവേണി സംഗമം കണ്ട് ഹനുമാൻ മന്ദിരവും, ശങ്കർ വിമാന മന്ദിരവും സന്ദർശിക്കുന്നതോടെ ഭാരത് ഗൗരവ് ട്രെയിനിന്റെ പുണ്യക്ഷേത്ര യാത്രയ്‌ക്ക് വിരാമമാകും.

https://twitter.com/IRCTCofficial/status/1666795571103821824?s=20

സെക്കന്തരാബാദ് , കാസിപേട്ട്, ഖമ്മം, വിജയവാഡ, ഏലൂർ, രാജമുണ്ട്രി, സമൽകോട്ട്, പെൻഡുർത്തി, വിജയനഗരം എന്നിവിടങ്ങളില് ട്രെയിന് സേ്റ്റാപ്പുണ്ടാകും. ഇക്കണോമി, സ്റ്റാൻഡേർഡ്, കംഫർട്ട് എന്നിങ്ങനെ മൂന്ന് ക്ലാസുകളിലായി യാത്രക്കാർക്ക് സഞ്ചരിക്കാവുന്നതാണ്. ഇക്കണോമി ക്ലാസിൽ മുതിർന്നവർക്ക് 15,075 രൂപയും 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് 14,070 രൂപയുമാണ്. സ്റ്റാൻഡേർഡ് ക്ലാസിൽ യഥാക്രമം 23,875 രൂപയും 22,695 രൂപയുമാണ്. കംഫർട്ട് ക്ലാസിൽ 31,260 രൂപയും കുട്ടികൾക്ക് 29,845/ രൂപയുമാണ്. tinyurl.com/SCZBGO6 , www.irctctourism.com  എന്നിവയിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് irctctourism.com സന്ദർശിക്കുക.

ജൂൺ 28- സെക്കന്തരാബാദിൽ നിന്ന് ട്രെയിൻ പുറപ്പെടും.29-ന് പുരിയിൽ എത്തി ജഗന്നാഥ ക്ഷേത്രം സന്ദർശിക്കും.തുടർന്ന് പുരിയിൽ തങ്ങും. 30-ന് പ്രഭാതഭക്ഷണത്തിന് ശേഷം സഞ്ചാരികൾ കൊണാർക്കിലെ ലോകപ്രശസ്ത സൂര്യക്ഷേത്രം സന്ദർശിക്കും. അവിടെ നിന്ന് മാൽതിപത്പുരി വഴി ഗയയിലെത്തും. തുടർന്ന് ജൂലൈ 1-ന് വിഷ്ണുപദ് ക്ഷേത്രം സന്ദർശിക്കും. 2-ന് വിനോദസഞ്ചാരികൾ വാരണാസിയിലെത്തും. പ്രഭാതഭക്ഷണത്തിന് ശേഷം സഞ്ചാരികൾ സാരാനാഥ് സന്ദർശിക്കും. അവർ ഉച്ചഭക്ഷണത്തിനായി ഹോട്ടലിൽ തിരിച്ചെത്തും. തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രം, കാശി വിശാലാക്ഷി, അന്നപൂർണ ദേവി ക്ഷേത്രം എന്നിവ സന്ദർശിക്കും. വൈകുന്നേരം ഗംഭീരമായ ഗംഗാ ആരതിക്ക് അവർ സാക്ഷ്യം വഹിക്കും.

ജൂലൈ 3-ന് വിനോദസഞ്ചാരികൾ വാരണാസിയിൽ നിന്ന് ട്രെയിനിൽ അയോദ്ധ്യയിലെത്തും. പുണ്യഭൂമിയായ രാമജന്മഭൂമി സന്ദർശിക്കും. അത്താഴത്തിന് ശേഷം പ്രയാഗ്രാജിലെത്തും. പിറ്റേന്ന് 4-ന് പ്രയാഗ്രാജിൽ എത്തിയ ശേഷം വിനോദസഞ്ചാരികൾ ത്രിവേണി സംഗമം സന്ദർശിക്കും. ഹനുമാൻ മന്ദിർ, ശങ്കർ വിമാന മണ്ഡപം എന്നിവയും അവർക്ക് സന്ദർശിക്കാം. അതിനുശേഷം പ്രയാഗ്രാജിൽ നിന്ന് മടക്കയാത്രയ്‌ക്കായി വിനോദസഞ്ചാരികൾ ട്രെയിനിൽ കയറും.

Tags: IRCTC
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies